തെലങ്കാന നിയമസഭ പിരിച്ചുവിടൽ: തീരുമാനം ഇന്നുണ്ടായേക്കും
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിടൽ സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും. നിയമസഭ പിരിച്ചു വിട്ടുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നിയമസഭ നേരത്തെ പിരിച്ചുവിട്ട് ഇപ്പോഴുള്ള അനുകൂല സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ടി.ആർ.എസ് നീക്കം നടത്തുന്നത്.
വ്യാഴാഴ്ച ചന്ദ്രശേഖർ റാവു മന്ത്രിസഭാ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. എല്ലാ മന്ത്രിമാരോടും തലസ്ഥാനത്ത് തുടരാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. നിയമസഭ പിരിച്ച് വിടുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിെൻറ മുന്നൊരുക്കത്തിനായാണ് ഇതെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിെൻറ ഭാഗ്യ നമ്പറാണ് ആറ്. അതുകൊണ്ട് ആറാം തീയതി തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നും വാർത്തകളുണ്ട്. ഇതിനൊപ്പം സർക്കാർ ജീവനാർക്ക് ശമ്പള വർധനവ് ഏർപ്പെടുത്തിയുള്ള ചില നിർണായക തീരുമാനങ്ങളും വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.