തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ചന്ദ്രശേഖർ റാവു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കങ്ങളുമായി മുഖ്യമന്ത്ര ചന്ദ്രശേഖർ റാവു. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് ചന്ദ്രശേഖർ റാവു നടത്തുന്നത്.
ഇതുസംബന്ധിച്ച് ഒൗദ്യോഗികമായ പ്രഖ്യാപനം മുഖമന്ത്രിയുടെ ഒാഫീസിൽ നിന്നോ തെലങ്കാന രാഷ്ട്ര സമിതിയിൽ നിന്നോ വന്നിട്ടില്ല. 2014 ജൂണിൽ അധികാരമേറ്റതിന് ശേഷം നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയത്. സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനായി വ്യാപകമായ പരസ്യങ്ങളും നൽകുന്നുണ്ട്.
അതേ സമയം, സംസ്ഥാനത്ത് കോൺഗ്രസ് ശക്തമാവുകയാണെന്ന് വിലയിരുത്തലുകളുണ്ട്. ടി.ആർ.എസിന് ഒപ്പംനിന്ന പല ജനവിഭാഗങ്ങളും മറുപക്ഷത്തെത്തിയതായും വാർത്തകളുണ്ട്. ഇൗയൊരു സാഹചര്യത്തിൽ പെെട്ടന്നുള്ള തെരഞ്ഞെടുപ്പിലേക്ക് ചന്ദ്രശേഖർ റാവു നീങ്ങുമോയെന്നതാണ് ഉയരുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.