Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാം മുന്നണി നീക്കം...

മൂന്നാം മുന്നണി നീക്കം സജീവം; പിന്നിൽ കെ.സി.ആർ

text_fields
bookmark_border
മൂന്നാം മുന്നണി നീക്കം സജീവം; പിന്നിൽ കെ.സി.ആർ
cancel

ന്യൂഡൽഹി: എൻ.ഡി.എ-യു.പി.എ മുന്നണികൾക്ക്​ ബദലായി മൂന്നാം മുന്നണി നീക്കം സജീവമാക്കി കെ.ചന്ദ്രശേഖർ റാവു. നിയമസഭ തെ രഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന്​ പിന്നാലെയാണ്​ ചന്ദ്രശേഖർ റാവു മൂന്നാം മുന്നണിയുമായി രംഗത്തെത്തുന്നത്​. ഇതി​​​െൻറ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്കുമായി റാവു കൂടികാഴ്​ച നടത്തി.

മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെ കുറിച്ച്​ ചർച്ചകൾ നടത്തിയതായി നവീൻ പട്​നായിക്​ ചന്ദ്രശേഖർ റാവുവുമായി നടത്തിയ കൂടികാഴ്​ചക്ക്​ ശേഷം പ്രതികരിച്ചു. ചൊവ്വാഴ്​ച പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടികാഴ്​ച നടത്തുമെന്ന്​ ച​ന്ദ്രശേഖർ റാവു വ്യക്​തമാക്കി. ബി.എസ്​.പി നേതാവ്​ മായാവതി എസ്​.പിയിലെ അഖിലേഷ്​ യാദവ്​ എന്നിവരുമായും ചന്ദ്രശേഖർ റാവു കൂടികാഴ്​ച നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

നേരത്തെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പറിയിച്ച്​ മമത ബാനർജി രംഗത്തെത്തിയിരുന്നു. കോൺഗ്രസുമായി കൂട്ടുകുടുന്നതിനെ സംബന്ധിച്ച്​ എസ്​.പിയിലും ബി.എസ്​.പിയിലും അഭിപ്രായ ഭിന്നതകളുണ്ട്​. ഇയൊരു സാഹചര്യത്തിൽ ഇത്തരം പാർട്ടിക​െള കൂടെക്കുട്ടി മൂന്നാം മുന്നണി നീക്കം സജീവമാക്കാമെന്നാണ്​ കെ.സി.ആർ കണക്കുകൂട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCRmalayalam newsThird FrontN Chandrababu Naidu
News Summary - KCR meets Patnaik, talks of federal front-India news
Next Story