ചന്ദ്രശേഖര റാവു സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
text_fieldsചെന്നൈ: ഫെഡറൽ മുന്നണി രൂപവത്കരണ നീക്കങ്ങളുമായി തെലങ്കാന മുഖ്യമന്ത്രിയും തെലങ് കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) നേതാവുമായ കെ. ചന്ദ്രശേഖരറാവു ഡി.എം.കെ അധ്യക്ഷൻ എം.ക െ. സ്റ്റാലിനെ സന്ദർശിച്ച് ചർച്ച നടത്തി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ചെന്നൈ ആൽ വാർപേട്ടിലെ ചിത്തരഞ്ജൻ റോഡിലെ സ്റ്റാലിെൻറ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
കൂടിക്കാഴ്ചക്ക് മുൻപ് ഡി.എം.കെ നേതാക്കൾ കേന്ദ്ര കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ആദ്യ രാഷ്ട്രീയകക്ഷിയാണ് ഡി.എം.കെ. സ്റ്റാലിൻ തെൻറ നിലപാട് ചർച്ചയിൽ വ്യക്തമാക്കിയതായാണ് സൂചന. ഇരു നേതാക്കളും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വാർത്തസമ്മേളനം നടന്നില്ല.
തീർത്തും സൗഹൃദ സന്ദർശനം മാത്രമാണിതെന്ന് ഡി.എം.കെ കേന്ദ്രങ്ങൾ വ്യക്തമാക്കി. ഒരാഴ്ച മുേമ്പ സ്റ്റാലിനെ കാണാൻ റാവു താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നിയമസഭ ഉപതെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിലായിരുന്നതിനാൽ സ്റ്റാലിൻ അസൗകര്യം അറിയിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപവത്കരണത്തിന് സഹായിക്കണമെന്ന് സ്റ്റാലിൻ റാവുവിനോട് അഭ്യർഥിച്ചതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.