Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മദ്യനയം:...

ഡൽഹി മദ്യനയം: കെ.സി.ആറിന്റെ മകൾ കെ. കവിതക്ക് സമൻസ്

text_fields
bookmark_border
K Kavitha
cancel

ഹൈദരാബാദ്: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷി മൊഴി നൽകാൻ ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകൾ കെ. കവിതക്ക് സി.ബി.ഐയുടെ സമൻസ്. മുൻ എം.പിയും നിലവിൽ എം.എൽ.സിയുമാണ് കവിത. ഒന്നുകിൽ സി.ബി.ഐയുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലോ അല്ലെങ്കിൽ ഹൈദരാബാദ് ഓഫീസിലോ ഹാജരാകാമെന്ന നിർദേശമാണ് കവിതക്ക് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് ഓഫീസിൽ ഹാജരായാൽ മതിയോ എന്ന കാര്യം അവർ അന്വേഷിച്ചുവെന്നാണ് റി​പ്പോർട്ട്.

കേസിൽ അന്വേഷണം നടക്കവെ ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെന്ന് കരുതുന്നുവെന്നും അതിനാൽ അന്വേഷണ പുരോഗതിക്ക് അത്തരം വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നുമാണ് സി.ബി.ഐ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഒരു ​കുറ്റാരോപിതൻ. ഡൽഹിയിലെ പുതിയ മദ്യ നയം അഴിമതി ആരോപണങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K KavithaDelhi Liquor Policy
News Summary - KCR's Daughter K Kavitha Summoned By CBI In Delhi Liquor Policy Case
Next Story