സായുധ സേനയുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത് -തെരഞ്ഞെടുപ്പ് കമ്മീഷൻ
text_fieldsന്യൂഡൽഹി: സായുധ സേന രാഷ്ട്രീയത്തിന് അതീതവും നിഷ്പക്ഷവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സേനയുടെ ചിത്രങ ്ങളോ സൈനികരുടെ ചിത്രങ്ങളോ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന നോട്ടീസും പാർട്ടികൾക്ക് അയച്ചിട്ടുണ്ട്.
നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കൾ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം മോദിക്ക് കീഴിൽ എന്തും സാധ്യം എന്നെഴുതിയ ബോർഡുകൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതിന് പിറകെയാണ് കമീഷെൻറ നോട്ടീസ്.
അഭിനന്ദനെ പാക് പിടിയിൽ നിന്ന് മോചിപ്പിച്ചതിന് പിറകെ അത് മോദിയുടെ കഴിവുെകാണ്ടാണെന്ന് പറയുന്ന വരികൾ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പോസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.