ആരോപണങ്ങൾ നിഷേധിച്ച് മല്യ; ബ്രിട്ടനിൽ കോടതിയിൽ ഹാജരായി
text_fieldsലണ്ടൻ: തനിക്കെതിരായ മുഴുവൻ ആരോപണങ്ങളും നിഷേധിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്യ. ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇത് തെളിയിക്കാനുള്ള തെളിവുകൾ കൈവശമുണ്ടെന്നും മല്യ പറഞ്ഞു. കോടതിയിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഹരജിയാണ് ചൊവ്വാഴ്ച വെസ്റ്റ് മിനിസ്റ്റർ കോടതി പരിഗണിച്ചത്. കേസിൽ ഡിസംബർ നാല് വരെ മല്യക്ക് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചു. കേസ് ജൂലൈ ആറിന് വീണ്ടും പരിഗണിക്കും. നേരത്തെ കേസിൽ മല്യയെ സ്കോട്ട്ലാൻറ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മണിക്കുറുകൾക്കകം വെസ്റ്റ് മിനിസ്റ്റർ കോടതി മല്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു ഇൗ കേസാണ് കോടതി വീണ്ടും പരിഗണിച്ചത്.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി വായ്പയെടുത്താണ് മല്യ നാടുവിട്ടത്. മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കൺസോഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം കാണാൻ മല്യയെത്തിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.