ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിന് വീട്ടിൽ വാളുകൾ കരുതണം -പ്രമോദ് മുത്താലിക്
text_fieldsബംഗളൂരു: ഹിന്ദുക്കൾ വീട്ടിൽ വാളുകൾ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ശ്രീരാമ സേന തലവൻ പ്രമോദ് മുത്താലിക്. ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ വീടുകളിലും ആയുധങ്ങൾ കരുതണമെന്ന് മുത്താലിക് പറഞ്ഞു. കലബുറഗിയിൽ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു ഇയാളുടെ വർഗീയ പരാമർശങ്ങൾ.
ഹിന്ദുക്കൾ മുമ്പും ആയുധങ്ങളെ പൂജിക്കുന്നതാണ്. ഇപ്പോൾ നമ്മൾ പേനയെയും പുസ്തകങ്ങളെയും വാഹനങ്ങളെയുമെല്ലാം പൂജിക്കുന്നു. പൊലീസുകാരും അവരുടെ തോക്കുകളെയാണ് രേഖകളെയൊന്നുമല്ല പൂജിക്കുന്നത്. ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും പൂജിക്കുകയും വേണം -മുത്താലിക് പറഞ്ഞു.
വീട്ടിലൊരു ആയുധം വെക്കുന്നത് കുറ്റകൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ ആയുധമുണ്ടെങ്കിൽ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാൻ ധൈര്യപ്പെടില്ല. മറ്റുള്ളവരെ ആക്രമിക്കാനല്ല വാളുകൾ സൂക്ഷിക്കേണ്ടത്. മതത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷക്ക് വേണ്ടിയാണതെന്നും ഇയാൾ തുടർന്നുപറയുന്നു. വീട്ടിൽ ആയുധം വെക്കുന്നത് പൊലീസുകാർ ചോദ്യംചെയ്യാൻ വന്നാൽ കാളി, ദുർഗ, ഹനുമാൻ, ശ്രീരാമൻ എന്നിവർക്കെതിരെയെല്ലാം കേസു കൊടുക്കാൻ പറയണമെന്നും മുത്താലിക് പരിഹസിച്ചു. പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.