കെജ്രിവാളുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: പ്രസിഡൻറ് തെരഞ്ഞെടുപ്പിലും സർക്കാറിെനതിരായ പോരാട്ടങ്ങളിലും ആം ആദ്മിയെക്കൂടി പ്രതിപക്ഷ നേതൃനിരയിലേക്ക് കൊണ്ടുവരാൻ സി.പി.എം ദേശീയ നേതൃത്വത്തിെൻറ നീക്കം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് െകജ്രിവാളുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
വിവിധ സംസ്ഥാനങ്ങളിൽ പടരുന്ന കർഷകപ്രക്ഷോഭത്തിൽ ഒത്തുചേരാനുള്ള ആപ്പിെൻറ സന്നദ്ധതയും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പൊതുസ്വീകാര്യനായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളോട് സഹകരിക്കാനുള്ള സാധ്യതയും കൂടിക്കാഴ്ചയിൽ വിഷയമായി.ഇൗ വിഷയത്തിൽ ആപ്പിെൻറ സന്നദ്ധത കെജ്രിവാൾ അറിയിെച്ചന്നാണ് സൂചന. മധ്യപ്രദേശിലെ മന്ത്േസാറിൽ കർഷകർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതോടെ സർക്കാറിെനതിരായ പ്രതിഷേധം ശക്തമാക്കാനാണ് സി.പി.എം അടക്കമുള്ള കക്ഷികൾ ആലോചിക്കുന്നത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊതുസ്വീകാര്യനെ കണ്ടെത്താൻ പ്രതിപക്ഷകക്ഷിനേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും സമാനനീക്കമാണ് ഉണ്ടാവുക. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ പോലും രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിെൻറ പേരിൽ മാറ്റി നിർത്തരുതെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിെൻറ വിലയിരുത്തൽ. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷകക്ഷിനേതാക്കളുടെ യോഗത്തിൽ െകജ്രിവാളിനെ ക്ഷണിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.