Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ​​ജ്രി​വാ​ൾ ഇ​ന്ന്...

കെ​​ജ്രി​വാ​ൾ ഇ​ന്ന് വീ​ണ്ടും ജ​യി​ലി​ലേ​ക്ക്

text_fields
bookmark_border
Arvind Kejriwal produced court
cancel

ന്യൂ​​ഡ​​ൽ​​ഹി: മ​​ദ്യ​​ന​​യ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇ​​ട​​ക്കാ​​ല ജാ​​മ്യം നീ​​ട്ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കെ​​ജ്രി​​വാ​​ളി​​ന്‍റെ ഹ​​ര​​ജി ജൂ​​ൺ അ​​ഞ്ചി​​ലേ​​ക്ക് മാ​​റ്റി ഡ​​ൽ​​ഹി റോ​​സ് അ​​വ​​ന്യൂ കോ​​ട​​തി. ഇ​​തോ​​ടെ ഞാ​​യ​​റാ​​ഴ്ച കെ​​ജ്രി​​വാ​​ളി​​ന് തി​​ഹാ​​ർ ജ​​യി​​ലി​​ൽ തി​​രി​​ച്ചെ​​ത്ത​​ണം. മാ​​ർ​​ച്ച് 21ന് ​​എ​​ൻ​​ഫോ​​ഴ്സ്മെ​​ന്റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ.​​ഡി) അ​​റ​​സ്റ്റ് ചെ​​യ്ത കെ​​ജ്രി​​വാ​​ളി​​ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി മേ​​യ് 10ന് ​​സു​​പ്രീം​​കോ​​ട​​തി ഇ​​ട​​ക്കാ​​ല ജാ​​മ്യം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു.

ത​​ന്റെ ആ​​രോ​​​ഗ്യ​​മ​​ട​​ക്കം വി​​ഷ​​യ​​ങ്ങ​​ളി​​ൽ കെ​​ജ്രി​​വാ​​ൾ വ​​സ്തു​​ത​​ക​​ൾ മ​​റ​​ച്ചു​​വെ​​ക്കു​​ക​​യാ​​ണെ​​ന്നും തെ​​റ്റാ​​യ പ്ര​​സ്താ​​വ​​ന​​ക​​ൾ ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും ഇ.​​ഡി​​ക്കു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. കീ​​ഴ​​ട​​ങ്ങ​​ൽ സം​​ബ​​ന്ധി​​ച്ച കെ​​ജ്രി​​വാ​​ളി​​ന്‍റെ പ്ര​​സ്താ​​വ​​ന തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​താ​​ണ്. കീ​​ഴ​​ട​​ങ്ങ​​ൽ തീ​​യ​​തി സം​​ബ​​ന്ധി​​ച്ച സു​​പ്രീം​​കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​നാ​​കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കാ​​യി ഏ​​ഴു​​ദി​​വ​​സം​​കൂ​​ടി വേ​​ണ​​മെ​​ന്ന കെ​​ജ്രി​​വാ​​ളി​​ന്‍റെ ആ​​വ​​ശ്യ​​വും അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി എ​​തി​​ർ​​ത്തു.

ഇ​​ട​​ക്കാ​​ല ജാ​​മ്യ കാ​​ലാ​​വ​​ധി ഞാ​​യ​​റാ​​ഴ്ച അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ ജാ​​മ്യം നീ​​ട്ടി​​ന​​ൽ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കെ​​ജ്‌​​രി​​വാ​​ൾ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ര​​ജി​​സ്ട്രി ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല. സ്ഥി​​രം ജാ​​മ്യ​​ത്തി​​നാ​​യി വി​​ചാ​​ര​​ണ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalInterim bailLiquor policy corruption case
News Summary - Kejriwal again today To jail
Next Story