കെജ്രിവാളും മനീഷ് സിസോദിയയും ഇന്ന് കൂടിക്കാഴ്ച നടത്തും
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആപ് നേതാവുമായ അരവിന്ദ് കെജ്രിവാളും ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് കൂടിക്കാഴ്ച നടത്തും ഡൽഹി സിവിൽ ലൈനിലുള്ള അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ഡൽഹി മുഖ്യമന്ത്രി സ്ഥാനം താൻ രാജി വെക്കുന്നു എന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് കൂടിക്കാഴ്ച.
കെജ്രിവാളിന് പകരം ആരെ ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന് ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രവർത്തകർ അറിയിച്ചു.
രണ്ട് ദിവസത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാൾ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം മാത്രമേ താനും മനീഷ് സിസോദിയയും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും വരികയുള്ളുവെന്നും കെജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.
മദ്യനയ അഴിമതി കേസിൽ ജയിലിലായിരുന്ന കെജ്രിവാൾ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.