കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരെൻറ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് ജോലിക്കിടെ മരിച്ച പൊലീസ് കോൺസ്റ്റബിൾ അമിത് റാണയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്വന്തം ജീവൻ സംരക്ഷിക്കുന്നതിന് പകരം ജനങ്ങളെ സേവിച്ച വ്യക്തിയാണ് അമിത് എന്നും അദ്ദേഹത്തോടുള്ള ആദരവായി കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ചൊവ്വാഴ്ചയാണ് വടക്ക് കിഴക്കൻ ഡൽഹിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 31 കാരനായ അമിത് റാണ മരണപ്പെട്ടത്. ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട റാണയെ റാം മനോഹൻ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.
തിങ്കളാഴ്ച വരെ റാണക്ക് കോവിഡ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആശുപത്രിയിെലത്തിക്കുേമ്പാൾ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തിെൻറ സാമ്പിളുകൾ പരിശോധിക്കുകയും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.
അമിത് റാണയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ വീട്ടു നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.