ഡൽഹി കലാപം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നൽകുമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഞായറാഴ്ച തുടങ്ങിയ കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ പത്ത് ലക്ഷം വീതം നഷ്ടപരിഹ ാരം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മറ്റു നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ നൽകുന്ന നഷ്ട പരിഹാരങ്ങളും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കലാപത്തിൽ പങ്കുള്ളവർക്കെതിരെ അവരുടെ പാർട്ടിയേ ാ മറ്റു പരിഗണനകളോ നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം നിലനിർത്തുന്നതിലും കലാപാന്തരീക്ഷം നിയന്ത്രിക്കുന്നതിലും ആപ് സർക്കാറിനെതിരെ കോൺഗ്രസ് വിമർശം ഉന്നയിക്കുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.
കലാത്തിൽ പരിക്ക് പറ്റിയവർക്ക് സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യ ചികിത്സ നൽകും. കലാപത്തിൽ അംഗവൈകല്യമടക്കം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം വീതവും വലിയ പരിക്കുകളുള്ളവർക്ക് രണ്ട്ലക്ഷം വീതവും പരിക്കേറ്റ മറ്റുള്ളവർക്ക് 20000 രൂപ വീതവും നഷ്ട പരിഹാരമായി നൽകും.
തീ വെച്ച് നശിപ്പിച്ച വ്യാപാരസ്ഥാപനങ്ങൾ ഇൻഷുർ സുരക്ഷ ഉള്ളവയല്ലെങ്കിൽ അഞ്ച് ലക്ഷം വീതം ഡൽഹി സർക്കാർ നൽകും. വീടുകൾ അഗ്നിക്കിരയായവർക്ക് അഞ്ച് ലക്ഷം വീതം നൽകും. വാടക വീടുകളാണെങ്കിൽ വീട്ടുടമസ്ഥന് നാല് ലക്ഷവും താമസക്കാർക്ക് ഒരു ലക്ഷവുമാണ് നൽകുക. മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് 5000 രൂപ വീതവും റിക്ഷകൾ നഷ്ടപ്പെട്ടവർക്ക് 25000 രൂപ വീതവും ഇ-റിക്ഷകൾ നഷ്ടപ്പെട്ടവർക്ക് 50000 രൂപ വീതവും ഡൽഹി സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.