നിയന്ത്രിതമായി സൗജന്യസേവനങ്ങൾ നൽകുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരം -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാർ ഡൽഹിയിൽ സൗജന്യസേവനങ്ങൾ നൽകുന്നതിനെ വിമർശിച്ച ബി.ജെ.പി നേതാക്കൾക്ക് മറുപ ടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയന്ത്രിതമായ തോതിൽ സൗജന്യസേവനങ്ങൾ നൽകുന്നത് സമ്പദ് വ്യവസ്ഥ ക്ക് ഗുണകരമാണെന്നും അതുവഴി പാവങ്ങൾക്കെല്ലാം കൂടുതൽ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
കെജ്രിവാൾ സർക്കാർ വൈദ്യുതിയും വെള്ളവും സൗജന്യം നൽകി വോട്ടർമാരെ വശീകരിക്കുകയാണെന്ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി വിമർശിച്ചിരുന്നു. ഇതെ തുടർന്നാണ് സൗജന്യസേവനങ്ങൾ ബജറ്റിനെയോ നികുതിയെയോ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്.
നിയന്ത്രിത തോതിൽ സൗജന്യങ്ങൾ നൽകുന്നത് സമ്പദ്വ്യവസ്ഥക്ക് നല്ലതാണ്. ഇത് പാവങ്ങൾക്ക് കൂടുതൽ സമ്പാദ്യം ലഭിക്കുന്നതിന് സഹായകമാകും. നിയന്ത്രിതമായി സൗജന്യസേവനം നൽകുന്നത് അധിക നികുതിക്കോ കമ്മി ബജറ്റിനോ കാരണമാകില്ല -കെജ്രിവാൾ ട്വിറ്ററിലൂടെ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രചരണം നടത്തിയ അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾക്കും കെജ്രിവാൾ ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഡൽഹിയിൽ സൗജന്യ വൈ-ഫൈയും ചാർജിങ് സൗകര്യവും നൽകുന്നുണ്ടെന്നും 200യൂനിറ്റ് വൈദ്യുതി സൗജന്യമാണെന്നും കെജ്രിവാൾ ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈദ്യുതി, വെള്ളം, ഇൻറർനെറ്റ് വൈ-ഫൈ, സ്ത്രീകൾക്ക് സൗജന്യയാത്ര, മുതിർന്ന പൗരൻമാർക്ക് സൗജന്യ തീർത്ഥാടന സൗകര്യം തുടങ്ങിയ പദ്ധതികളും എ.എ.പി സർക്കാർ നടപ്പിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.