കെജ്രിവാളിന് അഞ്ചാമതും ഇ.ഡി സമൻസ്
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അഞ്ചാമതും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ നാലുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരാകാൻ തയാറായിരുന്നില്ല. സർക്കാറിന്റെ 2021-22ലെ എക്സൈസ് നയത്തിൽ ചില മദ്യ ഡീലർമാർക്ക് അനുകൂല തീരുമാനമെടുക്കാനും ലൈസൻസ് നൽകാനും കോഴ വാങ്ങിയെന്നാണ് കേസ്.
ചണ്ഡിഗഡ്: വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആം ആദ്മി
ചണ്ഡിഗഡ്: കൃത്രിമം നടന്നതിനാൽ മേയർ തെരഞ്ഞെടുപ്പ് ഹൈകോടതി റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ വീണ്ടും നടത്തണമെന്ന ആം ആദ്മി പാർട്ടിയുടെ ഹരജിയിൽ ചണ്ഡിഗഡ് ഭരണകൂടത്തിനും മുനിസിപ്പൽ കോർപറേഷനും പഞ്ചാബ്, ഹരിയാന ഹൈകോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. കോൺഗ്രസ്-ആപ് കക്ഷികൾ വിജയം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ, വരണാധികാരിയെ ഉപയോഗിച്ച് ബാലറ്റ് അസാധുവാക്കി ബി.ജെ.പി അധികാരം പിടിച്ചെന്നാരോപിച്ച് ആപ് കൗൺസിലറും മേയർ സ്ഥാനാർഥിയുമായിരുന്ന കുൽദീപ് കുമാറാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.