പൊലീസ് ഉപയോഗിക്കുന്ന ബസുകൾ തിരിച്ചെടുക്കാൻ ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: കർഷകസമരത്തെ നേരിടാൻ പൊലീസ് ഉപയോഗിക്കുന്ന ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ (ഡി.ടി.സി) ബസുകൾ പിൻവലിക്കുന്നു. 576 ബസുകളാണ് കോർപറേഷൻ പിൻവലിക്കുന്നത്. ഡൽഹി സർക്കാറിെൻറ നിർദേശത്തെ തുടർന്നാണ് നടപടി. കർഷകപ്രക്ഷോഭം നടക്കുന്ന സിംഘു, ടിക്രി, ഗാസിപ്പൂർ അതിർത്തികളിലേക്ക് പൊലീസിനും മറ്റു സുരക്ഷ സേനകൾക്കും യാത്രചെയ്യാൻ ഡി.ടി.സി ബസുകളും ഉപയോഗിക്കുന്നുണ്ട്. ജനുവരി 26നുണ്ടായ കർഷക റാലി തടയാൻ ഡൽഹി പൊലീസ് ഡി.ടി.സി ബസുകൾ റോഡിന് കുറുകെ ഇട്ടിരുന്നു. ഇതേത്തുടർന്ന് 45 ബസുകളാണ് തകർക്കപ്പെട്ടത്.
ഡൽഹിയിൽ യാത്രക്കാവശ്യമായ ബസുകളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് പൊലിസീന് നൽകിയ ബസുകൾ സർക്കാർ പിൻവലിക്കുന്നത്. കർഷകസമരത്തിന് അനുകൂല നിലപാടാണ് ഡൽഹി സർക്കാറിേൻറത്. നേരേത്ത ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ സമരകേന്ദ്രങ്ങളിലേക്കും വെള്ളം തടഞ്ഞതോടെ ഡൽഹി ജലബോർഡ് എത്തിച്ചുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.