Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുകമഞ്ഞ്​: ഡൽഹി,...

പുകമഞ്ഞ്​: ഡൽഹി, ഹരിയാന മുഖ്യമന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
Kejriwal and Kattar
cancel

ന്യൂഡൽഹി: ദേശീയ തലസ്​ഥാനത്ത്​ അപകടകരമായ തോതിൽ അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തിൽ പരിഹാര നടപടികളുടെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഹരിയാന മുഖ്യമ​ന്ത്രി മനോഹർലാൽ ഖട്ടറുമായി ചർച്ച നടത്തി. ബുധനാഴ്​ച രാവിലെ ചണ്ഡിഗഢിലെ ഖട്ടറി​​െൻറ വസതിയിലായിരുന്നു ചർച്ച. 
2018ല്‍ ഇതേ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും എടുക്കുമെന്ന് പ്രതിജ്ഞ ചെയ്തതായി ഇരുവര​ും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കൃഷിയിടങ്ങളില്‍ വയ്​ക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നത് തടയാന്‍ നടപടികളെടുക്കും. ഡൽഹിയിലേക്കുള്ള സർക്കാർ ബസുകൾ പൂർണമായും ഇലക്​ട്രി​ക്കിലേക്കും സി.എൻ.ജിയിലേക്കും മാറ്റുമെന്ന്​ ഖട്ടർ പറഞ്ഞു. പരിസ്​ഥിതി സെസ്​ വഴി പിരിച്ചെടുത്ത 787 കോടി രൂപ ഉപയോഗിച്ച്​ ഇലക്​ട്രിക്​ ബസുകൾ വാങ്ങുമെന്ന്​ ഡൽഹി സർക്കാറും വ്യക്​തമാക്കി. 

അതേസമയം, പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ കെജ്​രിവാളിന്​ ചർച്ചക്കുള്ള അനുമതി നിഷേധിച്ചു. പഞ്ചാബിലെ വയലുകളിൽ കർഷകർ വയ്​ക്കോൽ കത്തിക്കുന്നതാണ്​ ഡൽഹിയിലെ മലിനീകരണത്തിന്​ കാരണമെന്ന്​ കഴിഞ്ഞ ദിവസം കെജ്​രിവാൾ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ്​ അനുമതി നിഷേധിക്കാൻ കാരണം. 
മലിനീകരണം കുറക്കുന്നതി​​െൻറ ഭാഗമായി ഡല്‍ഹിയില്‍ ബി.എസ് 6 നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കുമെന്ന്​ ബുധനാഴ്​ച കേന്ദ്ര സര്‍ക്കാർ വ്യക്​തമാക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാനാണ് പദ്ധതി. ദൂരക്കാഴ്​ച പരിധി കുറഞ്ഞതിനാൽ ബുധനാഴ്​ചയും ഏഴ്​ ​ട്രെയിനുകൾ റദ്ദാക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalmalayalam newsDelhi pollutionKhattar
News Summary - Kejriwal, Khattar resolve to check Delhi pollution- India news
Next Story