ജൽ ബോർഡ് അഴിമതിയെക്കുറിച്ച് കെജ്‌രിവാളിന് അറിയാമായിരുന്നു; ആരോപണവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹി ജൽ ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണവുമായി ബി.ജെ.പി. 2015 മുതൽ വൻ അഴിമതിയാണ് ബോർഡിൽ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ഡൽഹി സർക്കാറിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
2015ൽ കെജ്‌രിവാൾ സർക്കാർ ഭരിച്ചിരുന്ന സമയത്ത് 700 കോടി ലാഭത്തിലായിരുന്നു ജൽ ബോർഡ്. എന്നാൽ, നിലവിൽ 15000 കോടി രൂപ നഷ്ടത്തിലാണ്. ബില്ലുകൾ ശേഖരിക്കാൻ കോർപറേഷൻ ബാങ്കുമായി കരാർ വെച്ചിരുന്നു. എന്നാൽ, കോർപറേഷൻ ബാങ്കുകൾ വ്യാജ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതോടെ തുക ബോർഡിന്റെ അക്കൗണ്ടിലേക്ക് പോയിരുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു.
കെജ്‌രിവാൾ ജൽ ബോർഡിന്റെ ചെയർമാനായിരിക്കെയാണ് 200 കോടിയിലധികം അഴിമതി നടന്നത്. അഴിമതിയെക്കുറിച്ച് അറിയാമായിരുന്നിട്ടും കോർപറേഷൻ ബാങ്കുമായുള്ള ഡി.ജെ.ബി കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടുകയായിരുന്നെന്നും ബി.ജെ.പി ആരോപിച്ചു. കെജ്‌രിവാളിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.