"കെജ്‌രിവാളും ഭഗവന്ത് മാനും ഹരിയാനയിലെ ജനങ്ങളോട് മാപ്പ് പറയണം"- മനോഹർ ലാൽ ഖട്ടർ
text_fieldsചണ്ഡീഗഡ്: ചണ്ഡീഗഡിനെ പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കിയ പഞ്ചാബിലെ എ.എ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും ഹരിയാനയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ഖട്ടർ ആവശ്യപ്പെട്ടു.
"പഞ്ചാബ് സർക്കാറിന്‍റെ നടപടി അപലപനീയമാണ്. അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു". ഹരിയാനയുടെയും പഞ്ചാബിന്‍റെയും തലസ്ഥാനമാണ് ചണ്ഡീഗഡെന്നും ഖട്ടർ പറഞ്ഞു.
പഞ്ചാബ് സർക്കാർ ആദ്യം എസ്.വൈ.എൽ കനാൽ നിർമിക്കണമെന്നും പഞ്ചാബിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങൾ ഹരിയാനയിലേക്ക് മാറ്റണമെന്നും ഖട്ടർ ആവശ്യപ്പെട്ടു. ചണ്ഡീഗഡിന് പുറമേ ഹരിയാനക്കും പഞ്ചാബിനും മറ്റ് നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണത്തിലെ സന്തുലിതാവസ്ഥ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നാരോപിച്ച് ചണ്ഡീഗഡ് പഞ്ചാബിലേക്ക് മാറ്റാനുള്ള പ്രമേയം എ.എ.പി സർക്കാർ പാസാക്കിയിരുന്നു. കേന്ദ്രസർക്കാറിന്റെ നീക്കം പഞ്ചാബ് പുനസംഘടനാ നിയമത്തിന് വിരുദ്ധമാണെന്ന് മാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.