Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2024 6:27 PM IST Updated On
date_range 23 March 2024 6:27 PM ISTഅറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ ഡൽഹി ഹൈകോടതിയിൽ; ഹരജി പെട്ടെന്ന് പരിഗണിക്കണമെന്നും ആവശ്യം
text_fieldsbookmark_border
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈകോടതിയെ സമീപിപ്പിച്ചു. ഹരജി എത്രയും വേഗം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി കെജ്രിവാളിനെ ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ അഞ്ചുദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഡൽഹി റോസ് അവന്യൂ കോടതി.
അറസ്റ്റിൽ നിന്ന് ജാമ്യം നൽകാൻ ആവില്ലെന്ന് ഡൽഹി ഹൈകോടതി അറിയിച്ചതിനു പിന്നാലെയാണ് ഇ.ഡി ചോദ്യം ചെയ്യാനായി വ്യാഴാഴ്ച കെജ്രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതിക്കേസിൽ ഒമ്പതു തവണ ചോദ്യം ചെയ്യാനായി ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story