ജെയ്റ്റ്ലിക്ക് ഡൽഹി ഹൈകോടതിയുടെ നോട്ടീസ്
text_fieldsന്യൂഡൽഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി കേസിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഡൽഹി ഹൈകോടതിയുടെ നോട്ടീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നോട്ടീസ് നൽകിയത്. 1999 മുതൽ 2004 വരെയുള്ള കാലയളവിലുള്ള ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍റെ എക്സിക്കുട്ടീവ് കമ്മറ്റി യോഗത്തിന്‍റെ മിനുട്ട്സിന്‍റെ കോപ്പികൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാൾ അപേക്ഷ നൽകിയത്. അപേക്ഷയിൽ ഉടൻ പ്രതികരണം അറിയിക്കണമെന്നും കോടതി ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി ക്രിക്കറ്റ് അസോസിയഷനുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ ആരോപണങ്ങളെ തുടർന്നാണ് ജെയ്റ്റ്ലി മാനനഷ്ടക്കേ് ഫയൽ ചെയ്തത്. കേസ് ഈ മാസം 28ന് പരിഗണിക്കാനിരിക്കെയാണ് കോടതിയുടെ നിർദേശം.
ജയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരിക്കെ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട്കെജ്രിവാൾ ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപർകീർത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടിയും 10 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടും 2015 ലാണ് ജെയ്റ്റ്ലി കെജ്രിവാളിനും മറ്റ് എ.എ.പി നേതാക്കൾക്കുമെതിരെ ഹരജി ഫയൽ ചെയ്തത്. എ.എ.പി നേതാക്കളായ അഷുതോഷ്, കുമാർ വിശ്വാസ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവർക്കെതിരെയും ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറിയിൽ പ്രസിഡൻറായിരുന്ന ജെയ്റ്റ്ലിക്കും പങ്കുണ്ടെന്നായിരുന്നു കെജ്രിവാളിെൻറ ആരോപണം. 2013 വരെ 13 വർഷമാണ് ജെയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.