വാളെടുത്തവർ കെജ്രിവാളാൽ...
text_fieldsഎന്തൊക്കെയായിരുന്നു? ഇന്ത്യ-പാകിസ്താൻ യുദ്ധമെന്ന് വിശേഷിപ്പിക്കൽ, ഭീകരനെന്ന് മുദ്രകുത്തൽ, തീവ്രവാദികൾ ക്ക് ബിരിയാണി വിളമ്പുന്നെന്ന വെളിപ്പെടുത്തൽ... ഒടുവിൽ ഡൽഹിയിൽ കെജ്രിവാളിനെതിരെ വാളെടുത്തപ്പോൾ പവനായിയുടെ ഗതിയായി ബി.ജെ.പിക്ക്.
വിദ്വേഷ രാഷ്ട്രീയത്തിനല്ല, വികസന രാഷ്ട്രീയത്തിനാണ് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകു കയെന്ന വ്യക്തമായ സന്ദേശം നൽകിയിരിക്കുകയാണ് ഡൽഹിയിലെ വോട്ടർമാർ. ചൂലെടുത്ത് അടിച്ചുവാരി വിഭാഗീയതയെയും വർ ഗീയതയെയും ഇന്ത്യയിൽ നിന്നുതന്നെ തുടച്ചുനീക്കണമെന്ന പ്രഖ്യാപനം കൂടിയായി അത്. നെഗറ്റീവ് കാമ്പയിൻ തിരിച്ചടി യാകുമെന്ന് ബി.ജെ.പിക്ക് അറിയാഞ്ഞിട്ടല്ല. രാഹുൽ ഗാന്ധി തുടരെ തുടരെ ‘ചൗക്കിദാർ ചോർ ഹേ’ എന്ന് കളിയാക്കിയപ്പേ ാൾ നരേന്ദ്ര മോദിയുടെ ജനസമ്മതി കൂടിയത് അവർ കണ്ടതാണ്.
എന്നിട്ടും ഡൽഹിയിൽ കെജ്രിവാളിനെതിരെ വിദ്വേഷ പ്രസ ംഗം അഴിച്ചുവിടേണ്ടി വന്നു ബി.ജെ.പിക്ക്. കാരണം, അതല്ലാതെ മറ്റൊരു അസ്ത്രവും അവരുടെ ആവനാഴിയിൽ അവശേഷിച്ചിരുന്ന ില്ല. തിരികെ അധിക്ഷേപിക്കാൻ തുനിഞ്ഞില്ല എന്നിടത്താണ് കെജ്രിവാളെന്ന രാഷ്ട്രീയ തന്ത്രശാലിയുടെ വിജയം. വികസ ന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് ‘ഇനിയും ഞാൻ കൂടെയുണ്ട്’ എന്ന ഉറപ്പ് നൽകുന്നതിലാണ് കെജ്രിവാൾ ശ്രദ്ധിച്ചത ്. അത് വിജയം കാണുകയും ചെയ്തു.
കെജ്രിവാളിനെ ഭീകരനെന്ന് മുദ്രകുത്താനായിരുന്നു ബി.ജെ.പി തുടക്കം മുതൽ ശ്ര ദ്ധിച്ചിരുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും എം.പി പർവേഷ് വർമയുമൊക്കെ എല്ലായിടത്തും ഈ പ്രയോഗം ത ിരുകിക്കയറ്റി. ഫലം വന്നപ്പോൾ ‘രാഷ്ട്രീയ ഭീകരനാണ്’ താനെന്ന് കെജ്രിവാൾ തെളിയിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനുമാണ് ഡൽഹിയിൽ ഏറ്റുമുട്ടുന്നതെന്നായിരുന്നു ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രയുടെ ‘കണ്ടെത്തൽ’. ‘ഇന് ത്യ ജയിച്ചു’ എന്ന് പ്രതികരിച്ച് അതിനും മറുപടി നൽകി കെജ്രിവാൾ. ഗുരുതര ആരോപണവുമായിട്ടാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിൽ പ്രചാരണത്തിനെത്തിയത്.
ശാഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്ക് കെജ്രിവാൾ ബിരിയാണിയാണ് വിളമ്പുന്നെന്നും മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി തീവ്രവാദികൾക്ക് വെടിയുണ്ടയാണ് വിളമ്പുന്നതെന്നുമാണ് യോഗിക്ക് വെളിപാടുണ്ടായത്. 1987ൽ കാരാഗ്പുർ ഐ.ഐ.ടിയിൽ പഠിച്ചുകൊണ്ടിരിക്കെ 19 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കെജ്രിവാൾ പ്രതിയായിരുന്നെന്ന വ്യാജ വാർത്ത വരെ പ്രചരിപ്പിക്കേണ്ട ഗതികേടിലെത്തി ബി.ജെ.പി. ശൈത്യകാലത്തെ ഡൽഹിയേക്കാൾ തണുപ്പിലായിരുന്ന കോൺഗ്രസാകട്ടെ, ഒരു കടന്നാക്രമണത്തിനും ചെന്നുമില്ല.
വിഭജന തന്ത്രത്തെ തകർത്ത വികസന മന്ത്രം
ചാണക്യതന്ത്രത്തിെൻറ ശൗര്യമൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന വിളിച്ചുപറയലാണ് ഡൽഹിയിൽ കണ്ടത്. പഴയ ബി.ജെ.പി അധ്യക്ഷനും പുതിയ ബി.ജെ.പി അധ്യക്ഷനും വീടുവീടാന്തരം വർഗീയ ചേരിതിരിവിെൻറ സന്ദേശവുമായി കയറിയിറങ്ങിയപ്പോൾ, അഞ്ചുവർഷത്തെ ഭരണത്തിെൻറ പ്രോഗ്രസ് കാർഡുമായാണ് കെജ്രിവാറും കൂട്ടരും വോട്ടർമാരെ കണ്ടത്.
അയോധ്യവിധിയും ശ്രീരാമ ട്രസ്റ്റ് രൂപവത്കരണവും സി.എ.എയും എൻ.ആർ.സിയും ശാഹീൻ ബാഗുമൊക്കെ ബി.ജെ.പി പ്രചാരണത്തിൽ വാരിവിതറിയപ്പോൾ വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി പാർട്ടിയുടെ പേര് അന്വർഥമാക്കും വിധം സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു ആം ആദ്മി പാർട്ടി. അമിത് ഷായുടെയും ജെ.പി. നഡ്ഡയുടെയും വിഭജന തന്ത്രങ്ങളേക്കാൾ കെജ്രിവാളിെൻറ വികസന മന്ത്രമാണ് ജനമനസുകളിൽ കുടിയേറിയതെന്ന് മാത്രം.
രണ്ടു തവണ മോദിയും യോഗി ആദിത്യനാഥ്, വിജയ് രൂപാനി, ദേവേന്ദ്ര ഫഡ്‌നാവിസ്, ബിപ്ലബ് ദേബ്, ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയ മുഖ്യമന്ത്രിമാരും മുന്‍മുഖ്യമന്ത്രിമാരും 240 എം.പിമാരും 70 കേന്ദ്രമന്ത്രിമാരും ദല്‍ഹിയില്‍ വോട്ട് തേടിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. അന്യമതവിദ്വേഷവും വര്‍ഗീയതയും ആളിക്കത്തിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മൗനാനുവാദവും നൽകി. സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ എതിർത്ത് അതിനെ ശക്തിപ്പെടുത്താതിരിക്കാൻ കെജ്രിവാൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
സി.എ.എ, ശാഹീൻ ബാഗ് തുടങ്ങിയ വിഷയങ്ങളിൽ കടുപ്പമേറിയ നിലപാടൊന്നും കെജ്രിവാളിെൻറ ഭാഗത്ത് നിന്നുണ്ടായില്ല. ഹിന്ദു വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ഡൽഹിയിൽ താനും ഹിന്ദുവാണെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതിനായി തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഹനുമാൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തി.
വിജയിച്ച ശേഷം വോട്ടർമാരെ അഭിസംബോധന ചെയ്തപ്പോളും ‘ഇത് ഹനുമാെൻറ കൂടി വിജയമാണെന്ന്’ പറയാനും മടിച്ചില്ല.
പൗരത്വ വിഷയത്തിലുണ്ടായ സംഘർഷങ്ങളിലൊന്നും കാര്യമായ പ്രതികരണത്തിന് തയാറാകാഞ്ഞപ്പോൾ തന്നെ കെജ്രിവാൾ പരിക്കേറ്റവർക്ക് ചികിത്സ സൗകര്യമൊരുക്കുകയും ചെയ്തു. നിർഭയ കേസിലെ വധശിക്ഷ വൈകുന്നത് വരെ ബി.ജെ.പി പ്രചാരണ വിഷയങ്ങളാക്കിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയുമില്ല.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഡൽഹിയിലെ 70-ല്‍ 65 മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ലീഡ്. അഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലെത്തി. ‘ആപ്’ ആകട്ടെ, ഇപ്പോളത്തെ കോൺഗ്രസിെൻറ അവസ്ഥയിലും- വട്ടപൂജ്യം. ബി.ജെ.പിയുടെ ഈ ആത്മവിശ്വാസത്തെ ഒമ്പത് മാസം കൊണ്ട് തകർത്ത കെജ്രിവാൾ 2024ല്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക അവർക്ക് തള്ളിക്കളയാനുമാകില്ല.
വിശ്വാസ്യതയുടെ ‘എ.കെ. ബ്രാൻഡ്’
‘അഞ്ച് വര്‍ഷത്തെ സര്‍ക്കാറിെൻറ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണെങ്കില്‍ മാത്രം എനിക്ക് വോട്ട് ചെയ്യുക’ എന്നത് മാത്രമായിരുന്നു കെജ്രിവാളിെൻറ അഭ്യർഥന. ‘ഞാൻ സ്കൂൾ നിർമിക്കാമെന്ന് പറയുന്നു, ആശുപത്രി നിർമിക്കാമെന്ന് പറയുന്നു, അവർ കെജ്രിവാളിനെ തോൽപിക്കാമെന്നും. എന്താണ് വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കൂ’ എന്ന് കെജ്രിവാൾ പറഞ്ഞതിൽ സ്വന്തം പ്രവൃത്തിയിലെ ആത്മവിശ്വാസവും സ്വന്തം വോട്ടർമാരോടുള്ള വിശ്വാസവും പ്രതിഫലിച്ചിരുന്നു.
ഡല്‍ഹി നിവാസികള്‍ക്ക് 24 മണിക്കൂര്‍ വൈദ്യുതി മുടക്കമില്ലാതെ ലഭ്യമാക്കും, ഡല്‍ഹി ജന്‍ ലോക്പാല്‍ ബില്‍ പാസാക്കും, ഭരണഘടനാ സംരക്ഷണ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി മുഴുവന്‍ സ്‌കൂളുകളിലും ദേശഭക്തി ക്ലാസുകള്‍ സംഘടിപ്പിക്കും, സ്ത്രീസുരക്ഷയ്ക്കായുള്ള വര്‍മ്മ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കും , 3,000 'മൊഹല്ല സഭകള്‍' രൂപവത്കരിക്കും , ശുചീകരണ സമയത്ത് തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് ഒരുകോടി ധനസഹായം വിതരണം ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ നൽകിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 70 വാഗ്ദാനങ്ങളില്‍ 90 ശതമാനവും തുടങ്ങാനോ പൂര്‍ത്തീകരിക്കാനോ കഴിഞ്ഞതിനാൽ പാവപ്പെട്ടവരെയും മധ്യവര്‍ഗക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്താനുമായി. മെട്രോയിലും പൊതുഗതാഗങ്ങളിലും സ്ത്രീകള്‍ക്കായി സൗജന്യയാത്ര നല്‍കിയും സ്ത്രീസുരക്ഷ ഉറപ്പാക്കിയും ‘ഡൽഹിയുടെ മകൻ’ എന്ന ഇമേജ് വനിത വോട്ടർമാർക്കിടയിലും ഉണ്ടാക്കിയെടുത്തു.
പറയുന്നത് നടപ്പാക്കാൻ സാധിക്കുമെന്നു തെളിയിച്ച ‘എ.കെ (അരവിന്ദ് കെജ്രിവാൾ) ബ്രാൻഡി’ൽ വിശ്വാസമർപ്പിക്കാൻ ഡൽഹിക്കാർക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ആള്‍ക്കൂട്ടമെന്നു വിളിച്ച് പരിഹസിച്ചവരെ വെല്ലുവിളിച്ച് ഇന്ദ്രപ്രസ്ഥത്തിെൻറ അധികാര കസേരയില്‍ ഇരിപ്പുറപ്പിച്ച ആൾക്ക് അത് എളുപ്പവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.