നഗരസഭ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ വീട്ടുനികുതി ഒഴിവാക്കുമെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഏപ്രിൽ 23ന് നടക്കുന്ന ഡൽഹിയിലെ നഗരസഭ തെരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ വീട്ടുനികുതി നിർത്തലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നികുതിയുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നുണ്ട്. നഗരസഭയുടെ പ്രധാന വരുമാനങ്ങളിലൊന്നാണ് വീട്ടുനികുതി. എന്നാൽ, വാണിജ്യ പാർപ്പിട നികുതിയിൽ മാറ്റം വരുത്തില്ല. നികുതി കുടിശ്ശിക എഴുതിത്തള്ളുമെന്നും കെജ്രിവാൾ വാഗ്ദാനം നൽകി. ന്യൂഡൽഹിയിലെ മൂന്ന് നഗരസഭ കോർപറേഷനുകളും ലാഭകരമാക്കാൻ നടപടി സ്വീകരിക്കും.
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലും ഇൗസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനും നഷ്ടത്തിലാണ്. നഗരസഭ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭ്യമാകുന്നുണ്ടെന്ന് ആം ആദ്മി ഉറപ്പാക്കും. പ്രകടനപത്രിക ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ നഗരസഭ തെരഞ്ഞെടുപ്പിനു മുമ്പ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കൗൺസിലർമാർ ഇപ്പോൾ വിലയേറിയ കാറുകളിലാണ് സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ബി.ജെ.പിയെ വിമർശിച്ചു. ആദ്യമായാണ് ഡൽഹി മുനിസിപ്പാലിറ്റി കോർപറേഷൻ െതരഞ്ഞെടുപ്പിൽ ആപ് മത്സരിക്കുന്നത്. ഏപ്രിൽ 26നാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.