കെജ്രിവാളിെൻറ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തു
text_fieldsന്യൂഡൽഹി: ജല ടാങ്കർ അഴിമതി ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തു.
ഡൽഹി മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ കപിൽ മിശ്ര നൽകിയ പരാതിയെത്തുടർന്നാണ് ചോദ്യം ചെയ്യൽ. ഏതാനും ഫയലുകൾ ഹാജരാക്കാനും അദ്ദേഹത്തോട് അഴിമതി വിരുദ്ധ സേന ആവശ്യപ്പെട്ടിട്ടുണ്ട്. 2012ൽ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന 400 കോടിയുടെ ജല ടാങ്കർ അഴിമതി ഒത്തുതീർപ്പാക്കാൻ കെജ്രിവാൾ രണ്ടു കോടി കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടുവെന്നായിരുന്നു കപിൽ മിശ്രയുടെ ആരോപണം. കഴിഞ്ഞ ദിവസം അഴിമതിവിരുദ്ധ വിഭാഗത്തിന് അദ്ദേഹം മൊഴി നൽകുകയും ചെയ്തു. അതേസമയം, കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കപിൽ മിശ്ര വീണ്ടും രംഗത്തുവന്നു.
കഴിഞ്ഞ വർഷം കെജ്രിവാൾ ഒാഫിസിലെത്തിയത് രണ്ട് ദിവസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവ വകുപ്പിലുണ്ടായ പാളിച്ചകളുെട പേരിലാണ് കപിൽ മിശ്രയെ ഡൽഹി സർക്കാർ മന്ത്രി സഭയിൽനിന്ന് നീക്കം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.