ആർ.എസ്.എസ് തലവനോട് കെജ്രിവാളിന്റെ അഞ്ച് ചോദ്യങ്ങൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങളുന്നയിച്ചു. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിക്കാൻ മോഹൻ ഭാഗവതിനെയും ആർ.എസ്.എസിനെയും കെജ്രിവാൾ രാഷ്ട്രീയ ചർച്ചയിലേക്ക് കൊണ്ടുവരുന്നത് ഇതാദ്യമാണ്.
ജനങ്ങളുടെ കോടതിയിലേക്കിറങ്ങുന്നതിന്റെ ഭാഗമായി ന്യൂഡൽഹി ജന്തറിൽ നടത്തിയ ‘ജനതാ കീ അദാലതി’ൽ സംസാരിക്കുകയായിരുന്നു കെജ്രിവാൾ. പാർട്ടി കൊടികളേന്തി വന്ന പ്രവർത്തകർ അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രവർത്തകർ ‘ഞങ്ങളുടെ കെജ്രിവാൾ ആദർശവാനാണ്’ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയിരുന്നു.
കെജ്രിവാൾ മോഹൻ ഭാഗവതിന് നേരെ തൊടുത്തുവിട്ട അഞ്ച് ചോദ്യങ്ങൾ ഇവയാണ്:
- മാതൃസംഘടനയായ ആർ.എസ്.എസിനെക്കാളും മകൻ വലുതായെന്നാണോ സമീപനത്തിൽ നിന്ന് വ്യക്തമാകുന്നത്?
- പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാറുകളെ മറിച്ചിടാനും ആർ.എസ്.എസ് സമ്മതിച്ചിട്ടുണ്ടോ?
- അഴിമതിക്കാരായ നേതാക്കളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ മോഹൻ ഭാഗവത് സമ്മതിച്ചിട്ടുണ്ടോ?
- ബി.ജെ.പിക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ പഞ്ഞപ്പോൾ മോഹൻ ഭാഗവതിന് എന്തുതോന്നി?
- 75 വയസ്സ് പ്രായമായവരെല്ലാം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന ചട്ടം നരേന്ദ്ര മോദിക്ക് ബാധകമല്ലേ?
അതേ സമയം, ആപ് പരിപാടിക്ക് സമാന്തരമായി ജന്തർ മന്തറിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കൊണാട്ട് പ്ലേസിൽ ബി.ജെ.പി പ്രതിഷേധമൊരുക്കി. രാജ്ഘട്ടിലും ബി.ജെ.പി പ്രതിഷേധമരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.