മുല്ലപ്പെരിയാർ: കേരളം തെറ്റിദ്ധാരണ പരത്തുന്നു- തമിഴ്നാട്
text_fieldsചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് കേരളം നടത്തുന്നത് അടിസ്ഥാന രഹിത ആരോപണങ്ങളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നിർമാണ പ്രവർത്തനങ്ങൾ തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. ഇതിന് സുപ്രീംകോടതി അനുമതി നൽകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം മുന്നിൽ കണ്ടാണ് കേരളം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയതാണ്. കേരളത്തിൽ പ്രളയമുണ്ടായത് മുല്ലപ്പെരിയാറിലെ ജലം തുറന്ന് വിട്ടത് കൊണ്ടല്ല. കനത്ത മഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നുവെന്നും എടപ്പാടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മുല്ലെപ്പരിയാർ അണെക്കട്ടിലെ ജലനിരപ്പ് ഇൗ മാസം 31 വരെ 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിെൻറ ആവശ്യം മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നില്ല. ജലനിരപ്പ് 139 അടിയില്‍ നിര്‍ത്തണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്‌നാട് അംഗീകരിക്കാതിരുന്നത് പ്രളയത്തിന് വഴിവെച്ചുവെന്ന് കേരള സർക്കാർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോൾ അൽപാൽപമായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാൻ ഒരു ദിവസം കൂടി കിട്ടുമായിരുന്നുവെന്നും കേരളം വ്യക്തമാക്കിയിരുന്നു.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഡിജിറ്റൽ വാട്ടർ െലവൽ റെക്കോഡറിൽനിന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ ശേഖരിക്കുന്നത് തമിഴ്നാട് തടഞ്ഞിരുന്നു. അണക്കെട്ടിലെത്തിയ കേരളത്തിെൻറ എക്സിക്യൂട്ടിവ് എൻജിനീയർ ഗിരിജയും മറ്റ് ഉദ്യോഗസ്ഥരുമാണ് അണക്കെട്ടിന് മുകളിലെ ഡിജിറ്റൽ മീറ്ററിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്. മീറ്റർ ഇരിക്കുന്ന മുറി തുറന്നുനൽകാൻ അണക്കെട്ടിലുണ്ടായിരുന്ന തമിഴ്നാട് ഉദ്യോഗസ്ഥർ തയാറായില്ല. മുറി പൂട്ടിയശേഷം തമിഴ്നാട് ഉദ്യോഗസ്ഥർ സ്ഥലംവിടുകയായിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിന് മുന്നിലെ സ്കെയിലിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.