നിയമസഭാ കൈയാങ്കളി കേസ് തള്ളാൻ കേരളം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സ്‌പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ല എന്ന് സർക്കാർ അപ്പീലിൽ ബോധിപ്പിച്ചു. എന്നാൽ തെൻറ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത് എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയിൽ തടസഹരജി ഫയൽ ചെയ്തു.
മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണം എന്നാണ് അപ്പീലിലെ ആവശ്യം. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യുട്ടർ തീരുമാനിച്ചത് എന്ന് കേരളം ഹരജിയിൽ വിശദീകരിച്ചിട്ടുണ്ട്.
2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തി നിൽക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുളള എം.എൽ.എമാർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കന്‍റോൺമെന്‍റ് പോലീസ് കേസ് എടുത്തത്. കേസിൽ കുറ്റപത്രവും സമർപ്പിച്ചെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് പിൻലിക്കാൻ ശ്രമം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.