Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളം രാമരാജ്യം, യു.പി...

കേരളം രാമരാജ്യം, യു.പി യമരാജ്യം; ഭരണനിർവഹണ പുരസ്​കാരം ചൂണ്ടിക്കാട്ടി പ്രശാന്ത്​ഭൂഷൻ

text_fields
bookmark_border
കേരളം രാമരാജ്യം, യു.പി യമരാജ്യം; ഭരണനിർവഹണ പുരസ്​കാരം ചൂണ്ടിക്കാട്ടി പ്രശാന്ത്​ഭൂഷൻ
cancel

രാജ്യത്ത്​ ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന​ പബ്ലിക്​ അ​ഫേഴ്​സ്​ ഇൻഡക്​സ്​ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ഭൂഷൻ. ഇതേ റിപ്പോർട്ടിൽ ഏറ്റവും പിറകിലുള്ളത്​ യു.പിയാണ്​. ഇൗ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി കേരളമാണ്​ രാമരാജ്യമെന്നും യു.പി യമരാജ്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 'കേരളം മികച്ച ഭരണം നടത്തുന്നതായും ഉത്തർപ്രദേശ് ഏറ്റവും മോശം അവസ്ഥയിലാണെന്നും പബ്ലിക് അഫയേഴ്‌സ് സെനർർ റിപ്പോർട്ട്. ​​​രാമരാജ്യം Vsയമരാജ്യം'-അദ്ദേഹം കുറിച്ചു.

മുൻ ഐ.എസ്​.ആർ.ഒ ചെയർമാർ കെ.കസ്​തൂരിരംഗൻ ചെയർമാനായ സ്വതന്ത്രസംഘടനയാണ്​ പി.എ.സി. അവർ നടത്തിയ പഠനത്തിലാണ്​ വലിയ സംസ്​ഥാനങ്ങളിൽ കേരളം ഒന്നാമതും യു.പി അവസാനവുമെത്തിയത്​. മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ആദ്യ നാല്​ സ്​ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കരസ്ഥമാക്കി. കേരളത്തിന്​ 1.388 ഇൻഡക്​സ്​ പോയൻറ്​ ലഭിച്ചപ്പോൾ തമിഴ്​നാടിന്​ 0.912ഉം ആ​​ന്ധ്രക്ക്​ 0.531ഉം കർണാടകക്ക്​ 0.468മാണുള്ളത്​. ഉത്തർപ്രദേശാണ്​ ഏറ്റവും പിറകിൽ ​. ഒഡീഷ, ബിഹാർ എന്നിവയാണ്​ മോശം പ്രകടനത്തിൽ ഉത്തർപ്രദേശിന്​ തൊട്ടുമുമ്പിൽ.

ഇവ മൂന്നിനും ഇൻഡക്​സിൽ നെഗറ്റീവ്​ പോയൻറ്​​ ആണ്​ ലഭിച്ചത്​. ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ്​ ഒന്നാമത്​. ​മേഘാലയ രണ്ടാമതും ഹിമാചൽ പ്രദേശ്​ മൂന്നാമതുമാണ്​. ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പൂരും ഡൽഹിയും ഉത്തരാഖണ്ഡും നെഗറ്റീവ്​ പോയൻറുമായി ഏറ്റവും പിന്നിലായി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prashant bhushanUttar Pradesh
Next Story