Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗുകാർ സാധാരണ...

തബ്​ലീഗുകാർ സാധാരണ മനുഷ്യർ; ക്രിമിനലുകളല്ല -മദ്രാസ്​ കോടതി 

text_fields
bookmark_border
തബ്​ലീഗുകാർ സാധാരണ മനുഷ്യർ; ക്രിമിനലുകളല്ല -മദ്രാസ്​ കോടതി 
cancel

ചെന്നൈ: തബ്​ലീഗുകാർ സാധാരണ മനുഷ്യരാണെന്നും ക്രിമിനലുകളല്ലെന്നും മദ്രാസ്​ ഹൈകോടതി. ലോക്​ഡൗൺ ലംഘിച്ചതിന്​ അറസ്​റ്റിലായ വിദേശികളായ 31 തബ്​ലീഗ്​ പ്രവർത്തകർക്ക്​ ജാമ്യം അനുവദിക്കവേയാണ്​ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്​.

വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്നതിന്​ കുറ്റവാളികളായി കാണാൻ കഴിയില്ല. സ്വന്തം നാട്ടിലെ വായു ശ്വസിക്കാൻ ഇവർ ആഗ്രഹിക്കുന്നു. സഹാനുഭൂതിയും വിവേകപൂർണമായ ഇടപെടലുമാണ്​ വേണ്ടത്​ -കോടതി ചൂണ്ടിക്കാട്ടി. മാർച്ചിൽ ഡൽഹിയിൽ നടന്ന തബ്​ലീഗ്​ ജമാഅത്ത് സംഗമത്തിൽ പങ്കെടുത്ത ഇവരെ ലോക്ഡൗൺ ലംഘിച്ചുവെന്നാരോപിച്ചാണ്​ ചെന്നൈയിലെ​ പ്രാദേശിക പൊലീസ് അറസ്റ്റ് ചെയ്തത്.

“അവർ സാധാരണ മനുഷ്യരാണ്. ഇപ്പോൾ അസാധാരണ ചുറ്റുപാടുകളിൽ കുടുങ്ങിയിരിക്കുന്നു. മതപരമായ ആവശ്യത്തിനാണ്​ ഇവിടെയെത്തിയത്. പക്ഷേ, ഉദ്ദേശിച്ച കാര്യം നടന്നില്ല. ഇപ്പോൾ തിരികെ സ്വന്തം കുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു” -ജസ്റ്റിസ് സ്വാമിനാഥൻ ജൂൺ 12ലെ ഉത്തരവിൽ പറഞ്ഞു.

ജാമ്യത്തിന്​ അപേക്ഷിച്ച ഇവരെ ‘തബ്​ലീഗുകാർ’ എന്ന നിലയിലല്ല പരിഗണിക്കേണ്ടതെന്നും നീതി ​വ്യക്തിഗതമാണെന്നും ജഡ്​ജി ഓർമിപ്പിച്ചു. അത്തരം വർഗീകരണം ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുമെന്നും വിധിന്യായത്തിൽ മുന്നറിയിപ്പ്​ നൽകി. 

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം അവർക്ക് ഇളവിന്​ അർഹതയുണ്ട്​. കേസ്​ നടപടി അവസാനിക്കുന്നതുവരെ ജയിലിന്​ സമാനമായ അവസ്ഥയിൽ ഇന്ത്യയിൽ തടഞ്ഞു​വെക്കുന്നത്​ തുല്യതയെയും നീതിയെയും വ്രണപ്പെടുത്തും. മജിസ്‌ട്രേറ്റിന് മുന്നിൽ ഓൺലൈനായി ബോണ്ട്​ സമർപ്പിച്ചാൽ വിട്ടയക്കണം. സ്വന്തം രാജ്യത്തേക്ക്​ മടങ്ങാൻ അവരുടെ എംബസികളുമായി ബന്ധപ്പെടാം. അതുവരെ ഫോറിൻ ആക്​ട്​ പ്രകാരം പ്രത്യേക കേന്ദ്രത്തിലോ ചെന്നൈയിലെ ജാമിയ ഖാസിമിയ അറബിക്​ സ​െൻററിലോ താമസിക്കാനുള്ള ക്രമീകരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

കോവിഡ്​ ഭീതിക്കിടെ അശ്രദ്ധവും നിരുത്തരവാദപരവുമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചതിന്​ തബ്​ലീഗ്​ ജമാഅത്ത്​ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നതായി കോടതി നിരീക്ഷിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രവർത്തകർ വിസ വ്യവസ്ഥ ലംഘിച്ചതായി സമ്മതിച്ച്​ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അടുത്ത 10 വർഷത്തേക്ക് ഇന്ത്യയിൽ പ്രവേശിക്കില്ലെന്നും അവർ കോടതി മുമ്പാകെ അറിയിച്ചു. 

2020 ഏപ്രിൽ ആദ്യ വാരത്തിലാണ് 31 പേരെയും അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ല. തടവ്​ അനന്തമായി നീട്ടുന്നതിൽ കാര്യമില്ല. വിദേശികളായതിനാൽ ജാമ്യനടപടികൾ പൂർത്തികരിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും -കോടതി പറഞ്ഞു. രണ്ട് മാസത്തിലേറെയായി ഇവരെ ജയിലിലടച്ചത്​ ചൂണ്ടിക്കാട്ടിയ ബെഞ്ച്, വൈറസ് വ്യാപനത്തിന്​ തങ്ങൾ കാരണമായി​ട്ടില്ലെന്ന ഇവരുടെ വാദവും അംഗീകരിച്ചു.

അപേക്ഷകർ‌ ഇതിനകം തന്നെ മതിയായ പ്രയാസം അനുഭവിച്ചിട്ടുണ്ടെന്നും അവരെ ഇനിയും പീഡിപ്പിക്കുന്നതായി അറിഞ്ഞാൽ ഇടപെടാൻ ബാധ്യസ്ഥനാണെന്നും ജഡ്ജി പറഞ്ഞു. ഹരജിക്കാർ നേരിടുന്ന അവകാശലംഘനം തടയുന്നതിൽ ജഡ്ജി പരാജയപ്പെടുന്നത്​​ ജുഡീഷ്യൽ സ്ഥാനം ഒഴിയുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:markazMadrasthableegthableeg jamaatmarkaz nisamudheen
News Summary - kerala covid 19 updates
Next Story