ഉപതെരഞ്ഞെടുപ്പ്: ആകെ പോളിങ് 57 ശതമാനം
text_fieldsകേരളത്തിൽ അടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭ സീറ്റുകളിലേക്കും രണ്ട് ലോക്സഭ സീ റ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ 57 ശതമാനം പോളിങ്. ൈവകുന്നേരം ഏഴു മണിവരെയ ുള്ള കണക്കാണിത്. വോട്ടെടുപ്പ് എല്ലായിടത്തും സമാധാനപരമായിരുന്നുവെന്ന് തെരഞ ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ സഹാരൻപുർ ജില്ലയിലെ ഗംഗോ മണ്ഡലത്തിലാണ് ഏറ്റവുമധികം േപാളിങ്-60.30 ശതമാനം. ഏറ്റവും കുറവ് ലഖ്നോ കേൻറാൺമെൻറിൽ -28.53 ശതമാനം. അരുണാചൽപ്രദേശിലെ പടിഞ്ഞാറൻ ഖൊൻസ മണ്ഡലത്തിൽ 90 ശതമാനം പേർ വോട്ട് ചെയ്തു. ഛത്തിസ്ഗഢിലെ ചിത്രകൂട് -74, മധ്യപ്രദേശിലെ ജാബുവ 62, തെലങ്കാനയിലെ ഹുസൂർനഗർ -84, മേഘാലയയിലെ ഷെല്ല -84.56 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തി. ഈ സംസ്ഥാനങ്ങളിലെല്ലാം ഓരോ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഹിമാചൽ പ്രദേശ് (രണ്ട് സീറ്റ്) -70, പഞ്ചാബ് (നാല്) -60, ഗുജറാത്ത് (ആറ്) - 51, രാജസ്ഥാൻ (രണ്ട്) -66, സിക്കിം (മൂന്ന്) -70 ശതമാനവുമാണ് വോട്ട് നില. തമിഴ്നാട്ടിലെ വിക്രവണ്ടി -84.36, നാങ്കുനേരി -66.10 ശതമാനം വീതമാണ് പോളിങ്. പുതുച്ചേരിയിലെ കാമരാജ് നഗറിൽ 70 ശതമാനമാണ് വോട്ട് നില.
ലോക്സഭ മണ്ഡലങ്ങളായ മഹാരാഷ്ട്രയിലെ സത്താരയിൽ 60ഉം ബിഹാറിലെ സമസ്തിപുരിൽ 45 ശതമാനവും പേർ േവാട്ട്ചെയ്തു. അവസാന കണക്കുകൂട്ടലിൽ വോട്ട് ശതമാനത്തിൽ വ്യത്യാസം വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിസംബർ അഞ്ചിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.