പ്രളയം: വിദേശസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന്‍റെ പുനർനിർമാണത്തിന് യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കണമെന്ന് മുൻ വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹ. ഇപ്പോൾ അടിയന്തര സഹായം സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500 കോടി രൂപ തുച്ഛമാണെന്നും യശ്വന്ത് സിൻഹ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 2000 കോടി രൂപ നൽകണം. ഇന്ത്യ എല്ലാ രാജ്യങ്ങൾക്കും സഹായം നൽകുന്നുണ്ട്. ഇത് ഒരു വഴിക്ക് മാത്രം ആക്കേണ്ട. അവരുടെ സഹായം ഇങ്ങോട്ടും സ്വീകരിക്കണം.
ഒഡീഷ ചുഴലിക്കാറ്റിനും ഗുജറാത്ത് ഭൂകമ്പത്തിനും ശേഷം താൻ വിദേശ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. യഥാർതത്തിൽ കേരളത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് മറ്റ് രാജ്യങ്ങളെ സഹായിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. കേന്ദ്രസംഘത്തെ അയക്കാതെ തന്നെ കേരളത്തിന് കൂടുതൽ സഹായം നൽകണം. ഇപ്പോഴത്തേത് അനാവശ്യ വിവാദമാണ്.
യു.എ.ഇയുടെ സഹായം സ്വീകരിക്കണം. സഹായം വാങ്ങാൻ മടിയാണെങ്കിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദേശ രാജ്യങ്ങളിലെ നേതാക്കൾക്ക് പണം നിക്ഷേപിക്കാൻ അനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്നും യശ്വന്ത് സിൻഹ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.