നിതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കുതിപ്പ് തുടർന്ന് കേരളം
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ഘടകങ്ങളുടെ പുരോഗതി വിലയിരുത്തുന്ന നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയിൽ കുതിപ്പ് തുടർന്ന് കേരളം. 79 സ്കോർ വീതം നേടി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനം പങ്കിട്ടു.
ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യ സൂചികയുടെ സ്കോർ 2023-24 ൽ 71 ആയി ഉയർന്നു. 2020-21ൽ ഇത് 66 ആയിരുന്നു, ദാരിദ്ര്യ നിർമാർജനത്തിലും മാന്യമായ ജോലി നൽകുന്നതിലും സാമ്പത്തിക വളർച്ചയിലും കാലാവസ്ഥാ പ്രവർത്തനത്തിലും ജീവിതസാഹചര്യങ്ങളിലുമുണ്ടായ കുതിപ്പ് സൂചിക ഉയരാൻ കാരണമായി. തമിഴ്നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനും ഉത്തരാഖണ്ഡിനും തൊട്ടുപിന്നിൽ.
അതേസമയം ബിഹാറാണ് സൂചികയിൽ ഏറ്റവും പിന്നിൽ. 57 ആണ് ബിഹാറിന്റെ സ്കോർ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഢ്, ജമ്മു-കശ്മീർ, പുതുച്ചേരി, അന്തമാൻ- നികോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.