െഎ ലീഗിൽ കേരളവും
text_fieldsമലപ്പുറം: ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഡിവിഷൻ ലീഗായ െഎ ലീഗിൽ കേരളത്തിെൻറ അഭിമാനമായി ഗോകുലം എഫ്.സി കളിക്കും.
ബുധനാഴ്ച നടന്ന ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിബന്ധനകളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് യോഗ്യത നൽകിയത്. ലീഗിൽ കളിക്കണമെങ്കിൽ 100 കോടി രൂപയുടെ ബാങ്ക് ഗാരൻറി നൽകണമെന്ന വ്യവസ്ഥയും ക്ലബിന് പാലിക്കാനായി. വർഷങ്ങളുടെ ഇടവേളക്കുശേഷമാണ് കേരളത്തിൽനിന്നും ഒരു ടീം െഎ ലീഗിലേക്ക് യോഗ്യത നേടുന്നത്. 2011--12 സീസണിൽ വിവാ കേരളയാണ് അവസാനമായി ഐ ലീഗിൽ കളിച്ച കേരള ക്ലബ്.
2017-18 സീസൺ െഎ ലീഗ് കളിക്കാൻ ഗോകുലം എഫ്.സിയെ സേന്താഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പറഞ്ഞു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ബംഗളൂരു എഫ്.സി, ഐസോൾ എഫ്.സി, ഷില്ലോങ് ലജോങ് തുടങ്ങിയ കരുത്തരുടെ നിരയിലേക്കാണ് ഗോകുലവും കാലെടുത്തുവെക്കുന്നത്. ഗോകുലത്തിെൻറ സാന്നിധ്യം കൂടുതൽ മലയാളി താരങ്ങൾക്ക് ദേശീയ തലത്തിൽ കളിക്കാൻ അവസരമൊരുക്കും.
നിലവിൽ സുശാന്ത് മാത്യു, ഉസ്മാൻ ആഷിഖ്, ഉമേഷ് പേരാമ്പ്ര, ഇർഷാദ്, നാസർ, ബിജേഷ് ബാലൻ, ഷിഹാദ് നെല്ലിപ്പറമ്പൻ തുടങ്ങിയവർ ഗോകുലം ടീമിൽ അംഗമാണ്.
ഐ ലീഗിനുള്ള ഒരുക്കങ്ങൾ ഗോകുലം നേരത്തേ തുടങ്ങിയിരുന്നു. ബിനോ ജോർജ് പരിശീലകനും കെ. ഷാജിറുദ്ദീൻ സഹപരിശീലകനുമായ ടീം സീസണിലെ ആദ്യ ടൂർണമെൻറായ ഏവ്സ് കപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു. കഴിഞ്ഞദിവസം ഫൈനലിൽ ഡെംപോ എഫ്.സിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.