കേരളത്തിൽ രാഷ്ട്രപതി ഭരണം േവണമെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: കേരളത്തിലെ സാഹചര്യങ്ങൾ മോശമാക്കിയ പിണറായി സർക്കാറിനെ പിരിച്ചുവിട് ട് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ലോക്സഭയിൽ ബി.ജെ.പി അംഗം നിഷികാന്ത് ദുബെ. സംസ്ഥാനത്തെ സി.പി.എം അക്രമങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നി യമിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
സംഘ്പരിവാർ, ബി.ജെ.പി പ്രവർത്തകർക്കുനേരെ കേ രളത്തിൽ വ്യാപക അക്രമങ്ങൾ നടക്കുകയാണ്. വീടു കയറിയുള്ള ആക്രമണവും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമവും നടക്കുന്നു. ഇതേക്കുറിച്ച് കേന്ദ്രസർക്കാർ അന്വേഷിക്കണം.
ശൂന്യവേളയിലാണ് നിഷികാന്ത് ദുബെ ശബരിമല വിഷയം ഉന്നയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ലോക്സഭയിൽ ശബരിമല പ്രശ്നം ഒച്ചപ്പാട് ഉയർത്തിയിരുന്നു.സംസ്ഥാനത്ത് ബി.ജെ.പി അക്രമം അരങ്ങേറുന്നതിനെക്കുറിച്ച് അടിയന്തര പ്രമേയത്തിന് സി.പി.എമ്മിലെ എ. സമ്പത്ത് നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബി.ജെ.പി എം.പിയുടെ ആവശ്യത്തോട് പ്രതിഷേധിച്ച സി.പി.എം അംഗങ്ങൾ, സംഘ്പരിവാർ ആക്രമണങ്ങളുടെ വാർത്തകളും ചിത്രങ്ങളും വന്ന പത്രങ്ങൾ ഉയർത്തിക്കാട്ടി. കേന്ദ്രസർക്കാർ കേരളത്തെ ഭീഷണിപ്പെടുത്തുകയാണെന്ന് എം.ബി രാജേഷ് കുറ്റപ്പെടുത്തി.
കേരളത്തിലെ സംഭവങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിെൻറ ഭാഗമായി പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ ബി.ജെ.പി എം.പിമാർ പ്രതിഷേധ ധർണ നടത്തി. ശബരിമല വിഷയത്തിൽ സി.പി.എമ്മിനെതിരെ ആക്രമണം ശക്തമാക്കാൻ കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.