Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാറുകളുടെ ദൂരപരിധി...

ബാറുകളുടെ ദൂരപരിധി കുറക്കൽ: പ്രതിഷേധം നുരയുന്നു

text_fields
bookmark_border
ബാറുകളുടെ ദൂരപരിധി കുറക്കൽ: പ്രതിഷേധം നുരയുന്നു
cancel
തിരുവനന്തപുരം: സംസ്​ഥാനത്ത്​ പ്രവർത്തിക്കുന്ന ബാറുകളുടെ ദൂരപപരിധി 200 മീറ്ററിൽ നിന്ന്​ 50 ആയി കുറച്ച സർക്കാർ നടപടിക്കെതിരെ സംസ്​ഥാനവ്യാപകമായി വൻ പ്രതിഷേധമുയരുന്നു. കോൺഗ്രസ്​ അടക്കം രാഷ്​ട്രീയ കക്ഷികളും മത^സാമുദായിക സംഘടനകളും തീരുമാനത്തിനെതിര ശക്​തമായി രംഗത്തുവന്നു.  അതിനിടെ, ടൂ സ്​റ്റാർ ഹോട്ടലുകൾക്കും ബാർ അനുവദിക്കുന്നതിനുള്ള നീക്കം ശക്​തമായിട്ടുണ്ട്​. കൂടുതൽ ബിവറേജസ്​ ഒൗട്ട്​​െലറ്റുകൾ ആരംഭിക്കുന്നതു​ം പരിഗണനയിലാണ്​. 

ഫോർ സ്​റ്റാർ മുതൽ മുകളിലേക്കുള്ള ബാറുകളുടെ സ്​കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയിൽനിന്നുള്ള ദൂരപരിധിയാണ്​ 200 മീറ്ററിൽനിന്ന്​ 50 മീറ്ററായി കുറച്ചത്​. ത്രീ സ്​റ്റാർ, ഫോർ സ്​റ്റാർ ഹോട്ടലുകൾക്ക്​ ബാർ പദവി അനുവദിച്ച്​ സർക്കാർ ഉത്തരവ്​ നേരത്തേ പുറപ്പെടുവിച്ചിരുന്നെങ്കിലും ദൂരപരിധി വിഷയം മൂലം പല ബാറുകളും  തുറക്കാൻ കഴിഞ്ഞിരുന്നില്ല. അതിനു​ പുറമെ ഫോർ സ്​റ്റാർ പദവിയുള്ള പത്തോളം ഹോട്ടലുകൾക്ക്​ ദൂരപരിധി വിഷയം കാരണം അനുമതി നൽകാനും സർക്കാറിന്​ കഴിഞ്ഞിരുന്നില്ല. ഇൗ ബാറുകളുടെ അപേക്ഷ എക്​സൈസ്​ വകുപ്പിന്​ മുന്നിൽ കിടക്കുകയാണ്​. 

ആ സാഹചര്യത്തിലാണ്​ ഇൗ ബാറുകൾ തുറക്കാൻ സഹായകമായ രീതിയിൽ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഇതുസംബന്ധിച്ച ചട്ടം  ഉടൻ ഭേദഗതി ചെയ്യും.  എന്നാൽ ഇത്​ പുതിയ  ഉത്തരവല്ലെന്നും മുമ്പ്​ ദൂരപരിധി 50 മീറ്റർ ആയിരു​െന്നന്നുമാണ്​ സർക്കാർ വിശദീകരണം. സ്​കൂളുകൾ, ആരാധനാലയങ്ങൾ, പട്ടിക ജാതി^വർഗ കോളനികൾ എന്നിവയിൽനിന്നുള്ള ബാറുകളുടെ അകലം 2011 വരെ 50 മീറ്ററായിരുന്നു. 2011ൽ യു.ഡി.എഫ്​ സർക്കാറാണ്​ ഇത്​ 200 മീറ്ററാക്കി മാറ്റിയത്​. ആ തീരുമാനം പിൻവലിക്കുക മാത്രമാണ്​ ചെയ്​തതെന്നാണ്​ സർക്കാർ പറയുന്നത്​. 

ഫോർ സ്​റ്റാർ, ഫൈവ്​ സ്​റ്റാർ, ഫൈവ്​ സ്​റ്റാർ ഡീലക്​സ്​, ഹെറിറ്റേജ്​ ഹോട്ടലുകൾക്കായാണ്​ ദൂരപരിധി 50 മീറ്ററാക്കിയിരിക്കുന്നത്​.  ത്രീ സ്​റ്റാർ ഹോട്ടലുകൾ, ബിവറേജസ്​ ഒൗട്ട്​ലെറ്റുകൾ, ബിയർ-വൈൻ പാർലറുകളുടെ ദൂരപരിധി എന്നിവ തുടർന്നും 200 മീറ്ററായി തന്നെ തുടരും. ആരാധനാലയങ്ങൾ, സ്​കൂളുകൾ മുതലായവയുടെ ഗേറ്റുകൾ മുതൽ ബാറുകളുടെ ഗേറ്റുകൾ വരെയുള്ള ദൂരമാണ്​ ഇതിനായി പരിഗണിക്കുക. എക്​സൈസ്​ കമീഷണറുടെ ശിപാർശയുടെ അടിസ്​ഥാനത്തിലാണ്​ സർക്കാർ തീരുമാനം എടുത്തിട്ടുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newsschoolsmalayalam newsbar distanceiquor bars
News Summary - Kerala govt. reduces distance between liquor bars and schools- Kerala news
Next Story