കോവിഡ് വ്യാപനം: കേരളം വൻ വീഴ്ചകൾക്ക് വില നൽകുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിൽ മികച്ചു നിന്ന കേരളം പിന്നീട് വരുത്തിയ വലിയ വീഴ്ചകൾക്ക് വില നൽകുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ. കോവിഡുമായി ബന്ധപ്പെട്ട് ഞായറാഴ്ച തോറും പ്രക്ഷേപണം ചെയ്യുന്ന 'സൺഡേ സംവാദ്'പരിപാടിയിലാണ് മന്ത്രിയുടെ വിമർശനം.
ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സൺഡേ സംവാദ് പരിപാടി സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്‍റെ മുന്നോടിയായി പുറത്തുവിട്ട ടീസറിലാണ് കേരളത്തിനെതിരായ വിമർശനം. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ മികച്ച പ്രതിരോധത്തിന് നേരത്തെ മന്ത്രി കേരളത്തെ പ്രശംസിച്ചിരുന്നു.
നാല് കാര്യങ്ങളാണ് ഇന്നത്തെ സൺഡേ സംവാദ് പരിപാടിയിൽ ചർച്ച ചെയ്യുന്നത്. വൈറസിന് ജനിതക മാറ്റം സംഭവിച്ചോ, കേരളം എങ്ങിനെ ഏറ്റവും മികച്ച പ്രതിരോധത്തിൽ നിന്ന് ഏറ്റവും മോശം പ്രതിരോധത്തിലേക്ക് പോയി, കോവിഡ് വാക്സിൻ, കോവിഡ് മരണസംഖ്യയിൽ ആശയക്കുഴപ്പമുണ്ടോ എന്നിവയാണ് ചർച്ച ചെയ്യുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിമർശനം. രാജ്യത്താകെ കോവിഡ് വ്യാപന നിരക്ക് കുറയുമ്പോഴും കേരളത്തിൽ നിരക്ക് വർധിക്കുകയാണ്. ടെസ്റ്റുകളുടെ എണ്ണം കുറച്ചതും വിമർശനത്തിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.