നോട്ടുക്ഷാമം: എം.പിമാർ ധനമന്ത്രിക്കു മുന്നിൽ
text_fields
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള കറൻസി വിഹിതം റിസർവ് ബാങ്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് കേരളത്തിൽ രൂക്ഷമായിരിക്കുന്ന നോട്ടുക്ഷാമം പരിഹരിക്കാൻ കേന്ദ്രത്തിെൻറ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ സമീപിച്ചു.
നോട്ടുക്ഷാമം പരിഹരിക്കാൻ കേന്ദ്രത്തിെൻറ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് കെ.സി. വേണുഗോപാൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഈ വിഷയം ചോദ്യോത്തരവേളയിലും ശൂന്യവേളയിലും ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സഭ പിരിയുന്ന ദിവസമായതിനാൽ സ്‌പീക്കർ അനുമതി നൽകിയില്ല.
തുടർന്നാണ് എം.പിമാരായ കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, പി. കരുണാകരൻ, ആേൻറാ ആൻറണി, എം.ബി. രാജേഷ്, സമ്പത്ത്, പി.കെ. ബിജു, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ഒപ്പിട്ട നിവേദനമാണ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് നേരിട്ട് നൽകിയത്. വിഷു, ഈസ്‌റ്റർ വേളയിൽ പണദൗർലഭ്യം എല്ലാ വിഭാഗം ജനങ്ങളെയും വിഷമിപ്പിക്കുകയാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 40 ശതമാനത്തിലധികം എ.ടി.എമ്മുകളിലും പണമില്ല. ട്രഷറികൾ ആവശ്യപ്പെടുന്ന പണത്തിെൻറ പകുതിപോലും നൽകാൻ ബാങ്കുകൾ തയാറാവുന്നില്ല. നോട്ടു നിരോധനത്തിന് മുമ്പുള്ളതിനേക്കാൾ 26 ശതമാനത്തിെൻറ കുറവ് ഇപ്പോഴുമുണ്ട്. ഇതിനു പുറമെയാണ് സംസ്ഥാന വിഹിതം റിസർവ് ബാങ്ക് കുറച്ചത്. പല സ്വകാര്യബാങ്കുകളും സ്വന്തം അക്കൗണ്ടുടമകൾക്കുമാത്രമായി എ.ടി.എം സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. വിഷയം ആർ.ബി.ഐ ഗവർണറുടെ ശ്രദ്ധയിൽപെടുത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി എം.പിമാർക്കു ഉറപ്പുനൽകിയതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.