സഹകരണ പ്രശ്നം: പാർലമെൻറിന് മുമ്പിൽ കേരളാ എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ സഹകരണ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കണെമന്ന് ആവശ്യപ്പെട്ട് കേരളാ എം.പിമാർ പാർലമെൻറിനു മുന്നിൽ ധർണ്ണ നടത്തി. രാജ്യസഭ എം.പി എ.കെ ആൻറണിയുടെ നേതൃത്വത്തിലായിരുന്നു ധർണ.
കേരളത്തിലെ സഹകരണ മേഖല ഗുരുതരമായ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് എ.കെ ആൻറണി പറഞ്ഞു. ഇനിയും ഇൗ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് ആത്മഹത്യകൾ വർധിക്കും. പ്രശ്നപരിഹാരത്തിനായി കേന്ദ്ര ധനമന്ത്രിയെ കണ്ടപ്പോൾ റിസർവ് ബാങ്ക് ഗവർണറുമായി സംസാരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇത്ര ദിവസമായിട്ടും നടപടികളൊന്നും എടുത്തു കാണുന്നില്ല -ആൻറണി പറഞ്ഞു.
പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പറയാൻ പ്രധാനമന്ത്രി അനുമതി തരാത്തെതന്താണെന്ന് മനസിലാകുന്നില്ല. ആവശ്യമെങ്കിൽ സഹകരണ ബാങ്കുകളിൽ ആദായ നികുതി പരിശോധന ആവാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇനി ഇൗ വിഷയത്തിൽ കേന്ദ്രസർക്കാറിന് പറയാൻ ഒരു ന്യായീകരണവുമില്ല. വാണിജ്യ ബാങ്കുകൾക്ക് ലഭ്യമാവുന്ന അധികാരങ്ങൾ സഹകരണ ബാങ്കുകൾക്ക് നൽകുന്നതുവരെ ഒറ്റെകട്ടായി സഭക്കകത്തും പുറത്തും സമരം നടത്തുമെന്നും ആൻറണി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.