'കേരളം നമ്പർ വൺ’: ദേശീയ മാധ്യമങ്ങളിൽ മുഴുപേജ് പരസ്യം
text_fieldsന്യൂഡൽഹി: കേരളത്തിലെ ക്രമസമാധാനപ്രശ്നം ദേശീയ തലത്തിൽ ആർ.എസ്.എസും ബി.ജെ.പിയും ചർച്ചാ വിഷയമാക്കവെ, ക്രമസമാധാന വിഷയത്തിലും ഭരണത്തിലുമടക്കം കേരളം ഇന്ത്യയിൽ ഒന്നാമതെന്ന മറുപടിയുമായി എൽ.ഡി.എഫ് സർക്കാറിെൻറ പരസ്യം ദേശീയ മാധ്യമങ്ങളിൽ. തിങ്കളാഴ്ച ഡൽഹിയിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ േഫാേട്ടാ അടക്കം നൽകി സർക്കാർ പരസ്യം. കേരളത്തിൽ നിക്ഷേപിക്കാനും സന്ദർശിക്കാനും ക്ഷണിച്ചു കൊണ്ടുകൂടിയാണ് സംസ്ഥാനത്തിെൻറ പരസ്യം. മാധ്യമ റിപ്പോർട്ടുകളും സർവേ റിപ്പോർട്ടുകളും ഉദ്ധരിച്ച് സംസ്ഥാനത്തിെൻറ ഏഴു നേട്ടങ്ങൾ ഇതിൽ എടുത്തുപറയുന്നുണ്ട്.
കേരളത്തിൽ രാഷ്ട്രപതിഭരണം വേണമോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കണമെന്ന് കഴിഞ്ഞ ദിവസം സംഘ്പരിവാർ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. പാർലമെൻറിലും ബി.ജെ.പി അംഗങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നം ഉയർത്തിയതിനെ തുടർന്ന് സി.പി.എം അംഗങ്ങളുമായി വാഗ്വാദം അരങ്ങേറിയിരുന്നു. കൊല്ലപ്പെട്ട സംഘ്പരിവാർ പ്രവർത്തകരുടെ വീടുകളിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സന്ദർശിക്കുകയും സർക്കാറിനും സി.പി.എമ്മിനുമെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതിന് അടുത്ത ദിവസമാണ് പരസ്യമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യാ ടുഡേ സർവേപ്രകാരം ഇന്ത്യയിൽ ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും ക്രമസമാധാനപാലനം മികച്ചതും സമാധാനപൂർണവുമാണെന്നും പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും കുറവ് വർഗീയ സംഘർഷം ഉണ്ടായ നാടാണ്. മികച്ച സാമുദായിക മൈത്രി നിലനിൽക്കുന്നു. ഏറ്റവും മികച്ച ഭരണം, ഏറ്റവും കുറവ് അഴിമതി, മാനവ വികസന സൂചകങ്ങളിൽ ഒന്നാമത്, ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനം, ഏറ്റവും കൂടുതൽ സ്ത്രീബിരുദധാരികളുള്ള സംസ്ഥാനം, ഉയർന്ന ശരാശരി വരുമാനം, സുരക്ഷിതവും ആരോഗ്യകരവും പരിസ്ഥിതിസൗഹൃദവുമായ സംസ്ഥാനം എന്നീ നേട്ടങ്ങളിലാണ് പരസ്യം ഉൗന്നുന്നത്.
ഏഷ്യൻ വികസന ബാങ്കിെൻറ പഠനറിപ്പോർട്ട് പ്രകാരം ന്യൂഡൽഹിയെ മറികടന്ന് കൊച്ചി ഏറ്റവും കൂടുതൽ വികസിക്കുന്ന നഗരമായി മാറിയെന്നും പറയുന്നു. ഭവന രഹിതർക്ക് സമഗ്ര ഭവന പദ്ധതി നടപ്പാക്കുന്ന, തുറസ്സായ സ്ഥലത്ത് വിസർജനം അവസാനിപ്പിച്ചതും ആദ്യമായി ട്രാൻസ്ജെൻഡർ നയം അവതരിപ്പിക്കുകയും മികച്ച പൊതുവിതരണ സംവിധാനവുമുള്ള സംസ്ഥാനമാണ് കേരളമെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.