കോവിഡിനും കണ്ണീരിനും ഇടയിൽ മലയാളി നഴ്സുമാർ
text_fieldsന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേ ാട് രേഖാമൂലവും നേരിട്ടും ആവശ്യപ്പെട്ടിട്ടും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയു ന്ന നഴ്സുമാരുടെ ദുരിതത്തിന് അറുതിയായില്ല. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാ ണ് രോഗ ബാധിതരായ നഴ്സുമാർ. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കോവിഡ് ബാധിച്ച് രാജീവ് ഗാന്ധി ആശുപത്രിയിൽ കഴിയുന്ന മലയാളി നഴ്സുമാർക്ക് പ്രഭാത ഭക്ഷണം ഉച്ചക്കും രാത്രിഭക്ഷണം അർധരാത്രി12നുമാണ് ലഭിക്കുന്നതെന്ന് ചികത്സയിൽ കഴിയുന്ന മെയിൽ നഴ്സ് പറഞ്ഞു. കോവിഡ് ബാധിച്ച് എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സ് ഉള്‍പ്പടെയുള്ളവർ രണ്ട് ആശുപത്രികളിലായി ഐസൊലേഷനില്‍ കഴിയുകയാണ്. ഇതില്‍ ഗര്‍ഭിണിയായ യുവതി എൽ.എൻ.ജെ.പി ആശുപത്രിയില്‍ തനിച്ചാണ് . ഗര്‍ഭസ്ഥ ശിശുവിെൻറ പരിശോധന ഫലം ഉള്‍െപ്പടെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടും രണ്ടു ദിവസമായി ആശുപത്രിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് യുവതി പറഞ്ഞു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇതു സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നിട്ടും ഡല്‍ഹി സര്‍ക്കാറില്‍ നിന്നോ ആശുപത്രി അധികൃതരില്‍ നിന്നോ അനുകൂല സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. കോവിഡ് സ്ഥിരീകരിച്ച് രാജീവ് ഗാന്ധി ആശുപത്രിയിൽ കഴിയുന്ന പത്തനംതിട്ട കോന്നി സ്വദേശി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ തെൻറ ദുരിതം പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇവർ ആശുപത്രിയിൽ എത്തിയത്. വീട്ടിൽ ആരുമില്ലാത്തതിനാൽ നാലും എട്ടും വയസ്സുള്ള മക്കളെയും കൂടെ കൊണ്ടുപോന്നു.24 മണിക്കൂർ കഴിഞ്ഞിട്ടും അവരെ പരിശോധിക്കാൻപോലും അധികൃതർ തയാറായില്ലെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ആവശ്യമായ പി.പി.ഇ കിറ്റോ, എൻ - 95 മുഖാവരണമോ പലർക്കും ലഭിച്ചിട്ടില്ല. 14 ദിവസം കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാര്‍ക്ക് അതിന് ശേഷമുള്ള 14 ദിവസം ക്വാറൻറീനിൽ കഴിയണം.
എന്നാൽ, ഇവർക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് കോവിഡ് രോഗികൾ കഴിയുന്ന കെട്ടിടത്തിെൻറ മുകൾ നിലയിലാണ്. സാമൂഹിക അകലം പോയിട്ട് രണ്ടുപേർക്കിടയിൽ നിശ്ചിത അകലം പാലിക്കാൻ പോലും ഇടമില്ലാതെയാണ് ഇവർ കിടക്കുന്നത്. രണ്ട് ശുചിമുറികൾ മാത്രമാണ് ഇത്രയധികം പേര്‍ക്കുമായി ഉള്ളത്. ഒരാൾക്ക് രോഗം ബാധിച്ചാൽ മറ്റുള്ളവർക്കും പടരും. സഹപ്രവർത്തകരോടൊപ്പം ഒറ്റ മുറിയിൽ താമസിക്കുന്നവരാണ് ഇവരിൽ പലരും. അതിനാൽ, റൂമുകളിലേക്ക് പോകാനും ഭയമാണെന്ന് ഇവർ പറഞ്ഞു. ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ --ഡൽഹി സർക്കാർ താമസം ഒരുക്കിയതായി ഡൽഹി സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, വകുപ്പ് തലവൻമാർക്ക് മാത്രമാണ് സൗകര്യം ഒരുക്കിയതെന്നും തങ്ങൾക്കും സുരക്ഷിതമായ താമസം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.എൻ.ജെ.പി ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.