റിപ്പബ്ലിക് ദിന പരേഡിന് കേരളത്തിന്റെ ഒരുക്കം
text_fieldsന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷത്തിനായി കേരളം ഒരുക്കുന്ന ടാബ്ലോയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. 'കൊയര്‍ ഓഫ് കേരള' എന്ന വിഷയം ദൃശ്യവത്കരിച്ചാണ് ഈ വര്‍ഷം കേരളം പരേഡില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള 12 കലാകാരന്മാര് േഫ്ലാട്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദൃശ്യചാരുതയൊരുക്കും.
സർക്കാറിെൻറ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിെൻറ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം േഫ്ലാട്ട് ഒരുക്കുന്നത്. ഡല്‍ഹി കേൻറാൺമെൻറിലെ രാഷ്്ട്രീയ രംഗശാല ക്യാമ്പിലാണ് ഇതിെൻറ നിർമാണം നടക്കുന്നത്. പ്രമുഖ ടാബ്ലോ ഡിസൈനര്‍ ബാപ്പാദിത്യ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് േഫ്ലാട്ട് നിര്‍മിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.