രാജ്യത്ത് കോവിഡിന്‍റെ പകർച്ച ഏറ്റവും കൂടുതൽ കേരളത്തിൽ
text_fieldsന്യുഡൽഹി: രാജ്യത്ത് കോവിഡ് 19 ന്‍റെ പകർച്ച രേഖപ്പെടുത്തുന്ന 'ആർ' വാല്യുവിന്‍റെ ഒടുവിലത്തെ നില കണക്കിലെടുക്കുേമ്പാൾ ഏറ്റവും കൂടുതൽ രോഗപ്പകർച്ചയുള്ള സംസ്ഥാനമായി കേരളം. ഇന്ത്യയിൽ മൊത്തമായി 'ആർ' വാല്യു 0.90ൽ നിൽക്കുേമ്പാൾ കേരളത്തിൽ ഇത് വർധിച്ച് 1.05ലെത്തിയിരിക്കുകയാണെന്ന് ദ പ്രിന്‍റ് റിപ്പോർട്ട് ചെയ്തു.
ഒരു രോഗിയിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനെ അടിസ്ഥാനമാക്കിയാണ് 'ആർ' വാല്യൂ കണക്കാക്കുന്നത്. 'ആർ' വാല്യൂ ഒന്നിൽ കുറവാണെങ്കിൽ ആക്ടീവ് കേസുകൾ കുറയുകയാണെന്നാണ് അർഥം. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള 15 സംസ്ഥാനങ്ങളിൽ കേരളമൊഴിെക മറ്റിടങ്ങളിലെല്ലാം ആർ വാല്യൂ ഒന്നിൽ താഴെയാണ്. കേരളത്തിന്‍റെ 'ആർ' വാല്യൂ 1.04ൽനിന്നാണ് ഈ ആഴ്ച 1.05ലെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള സംസ്ഥാനത്ത് ആർ വാല്യൂ ഉയരുന്നത് ആശങ്കജനകമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
'ആർ' വാല്യു അടുത്തയാഴ്ച 0.85ന് താഴെ എത്തിക്കാനായില്ലെങ്കിൽ കേരളം ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള സംസ്ഥാനമായി തുടരുമെന്ന് ഇന്ത്യയിലെ 'ആർ' വാല്യു സംബന്ധിച്ച് പഠനം നടത്തുന്ന ചെൈന്നെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സിലെ ഗവേഷകൻ സിതാഭ്ര സിൻഹ പറയുന്നു. ഗുജറാത്ത്, ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ ആർ വാല്യു വർധിക്കുന്നുണ്ടെങ്കിലും 1.00 കടന്നിട്ടില്ല. ഗുജറാത്തിൽ കഴിഞ്ഞയാഴ്ച 0.89 ആയിരുന്നത് വർധിച്ച് ഈയാഴ്ച 0.93ലെത്തി. രാജസ്ഥാൻ 0.78ൽനിന്ന് 0.83യിലേക്കും ഡൽഹി 0.67ൽനിന്ന് 0.69ലേക്കുമെത്തി. ഹരിയാനയുടേത് 0.72വിൽനിന്ന് 0.73 ആയാണ് വർധിച്ചത്.
കേരളം കഴിഞ്ഞാൽ ആക്ടീവ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയുടെ ആർ വാല്യു കഴിഞ്ഞയാഴ്ച 1.00ന് അടുത്തായിരുന്നു. എന്നാൽ, ഇത്തവണ അത് താഴ്ന്ന് 0.86ലെത്തി. ഉത്തർ പ്രദേശ് 0.92വിൽനിന്ന് 0.91 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.