മാർക്ക് ജിഹാദ്: ഡൽഹി യൂണിവേഴ്സിറ്റി മലയാളി വിദ്യാർഥി കൂട്ടായ്മ യൂണിറ്റി മാർച്ച് സംഘടിപ്പിച്ചു
text_fieldsന്യൂഡൽഹി: കിരോരി മാൽ കോളജിലെ ഫിസിക്സ് വിഭാഗം പ്രഫസർ രാകേഷ് കുമാർ പാണ്ഡെ നടത്തിയ വർഗീയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ച് മൈത്രി ഡി.യു - ഡൽഹി യൂണിവേഴ്സിറ്റി മലയാളി വിദ്യാർഥി കൂട്ടായ്മ യൂണിറ്റി മാർച്ച് സംഘടിപ്പിച്ചു. കേരളത്തിൽ നിന്നുള്ള അപേക്ഷകൾ "മാർക്ക് ജിഹാദ് കാരണം അവർക്കെല്ലാം കേരള ബോർഡിൽ നിന്ന് 100 ശതമാനം മാർക്ക് ഉണ്ടായിരുന്നു"വെന്ന് പാണ്ഡെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
ഈ രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ മികവ് കാത്തുസൂക്ഷിക്കുകയും വൈവിധ്യമാർന്ന ഇടമായതിനാൽ, വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഇത് ഉൾക്കൊള്ളുന്നു. ഈ സാഹചര്യത്തിൽ, ഇതുപോലുള്ള പ്രസ്താവനകൾ വളരെ പ്രഫഷണലല്ലാത്തതും വിദ്യാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ അപമാനിക്കുന്നതും വിദ്യാർഥികളുടെയും അവരുടെ വിദ്യാഭ്യാസ ബോർഡിന്‍റെയും യോഗ്യതയെ ചോദ്യം ചെയ്യുന്നതുമാണ്.
ഇതുപോലുള്ള പ്രസ്താവനകൾ ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടുമെന്ന പ്രതീക്ഷയിൽ നിരവധി പ്രതിസന്ധികൾ നേരിട്ട കേരള വിദ്യാർഥികളുടെ ദുരിതങ്ങൾ വർധിപ്പിക്കുകയേയുള്ളൂ. നിലവിലെ മാർഗനിർദേശങ്ങൾ അനുസരിച്ച്, രാജ്യത്തുടനീളവും വിദേശത്തു നിന്നും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ആർക്കും പ്രവേശനം നൽകണം.
പ്രസ്താവനയെ അപലപിച്ചും സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാന പൈതൃകം ഉയർത്തിപ്പിടിച്ച് ഈ വർഗീയ വിദ്വേഷത്തെ ചെറുക്കുമെന്ന പ്രതീക്ഷയിൽ മൈത്രി ഡി.യു മാർച്ച് സംഘടിപ്പിച്ചു. മാർച്ചിലൂടെ വിദ്യാർഥികൾ അത്തരം മനോഭാവങ്ങളും പരാമർശങ്ങളും സഹിക്കരുതെന്നും മതേതര സമാധാനത്തിന്‍റെയും സാമുദായിക ഐക്യത്തിന്‍റെയും പാതയിലൂടെ നടക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.