രേഖ നൽകിയാൽ കേരളത്തിന്റെ ജി.എസ്.ടി കുടിശ്ശിക അനുവദിക്കും –കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ജി.എസ്.ടി (ചരക്കുസേവന നികുതി) നഷ്ടപരിഹാരമായി കേരളത്തിന് നൽകാനുള്ള 780.49 കോടി രൂപ അക്കൗണ്ടന്റ് ജനറലിന്റെ സാക്ഷ്യപത്രം അടക്കം ബന്ധപ്പെട്ട രേഖകൾ കൈമാറിയാൽ ഉടൻ വിട്ടുകൊടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
കേന്ദ്രം ജി.എസ്.ടി കുടിശ്ശിക നൽകാൻ വൈകുന്നതായി കേരളം പരാതിപ്പെടുന്നതായി ലോക്സഭയിലെ ചോദ്യോത്തര വേളയിൽ ശശി തരൂർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ വിശദീകരണം. അക്കൗണ്ടന്റ് ജനറലിന്റെ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും കിട്ടിയാൽ സംസ്ഥാന സർക്കാറുകൾക്കുള്ള ജി.എസ്.ടി കുടിശ്ശിക കേന്ദ്രം അനുവദിക്കുന്നതാണ് രീതി. മതിയായ രേഖകൾ കിട്ടാതെ കുടിശ്ശിക തുക വിട്ടുകൊടുക്കാനാവില്ല. എ.ജി സാക്ഷ്യപ്പെടുത്തി സംസ്ഥാനങ്ങൾ രേഖകൾ നൽകാൻ വൈകിയിട്ടുണ്ടെങ്കിൽ തുക കിട്ടാനും വൈകും. കേന്ദ്രസർക്കാറിനെ സംബന്ധിച്ചേടത്തോളം, ജി.എസ്.ടി നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ കാലതാമസം ഇല്ല. സെസ് ഇനത്തിൽ പണം കിട്ടിയാലുടൻ അത് നൽകാറുണ്ട് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.