നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsമുംബൈ: ഡോ. നരേന്ദ്ര ദാഭോല്കര് കൊലക്കേസില്‍ മുഖ്യ പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ അനുഭാവിയായ സചിന് പ്രകാശ്റാവ് അന്ദുരെ, ജല്‍നയിലെ മുന്‍ ശിവസേന കോര്‍പറേറ്ററായ ശ്രീകാന്ത് പങ്കാര്‍ക്കര്‍ എന്നിവരാണ് പിടിയിലായത്. സചിന് അന്ദുരയെ ഒൗറംഗാബാദില്നിന്ന് മഹാരാഷ്ട്ര എ.ടി.എസ് പിടികൂടി സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സചിെൻറ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്ത് പങ്കാര്‍ക്കറെ സി.ബി.ഐ പിടികൂടിയത്. 2013 ആഗസ്റ്റ് 20ന് പ്രഭാതസവാരിക്കിടെ പുണെയില്‍ ദാഭോല്കര്ക്കുനേരെ നിറയൊഴിച്ചത് താനാണെന്നും ബൈക്കോടിച്ചത് ശ്രീകാന്ത് ആണെന്നും സചിന് കുറ്റസമ്മതം നടത്തിയതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. സചിനെ ഞായറാഴ്ച പുണെ കോടതി 26വരെ റിമാൻഡ് ചെയ്തു.
മുംബൈ, പുണെ, സതാര, കൊലാപുര്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും സ്ഫോടകവസ്തുക്കൾ നിര്‍മിക്കുകയും ചെയ്യുന്നതിനിടെ അറസ്റ്റിലായവരുടെ മൊഴിയാണ് സചിനിലേക്ക് വിരൽചൂണ്ടിയത്. മുംബൈക്ക് അടുത്ത് നല്ലസൊപാരയില്നിന്ന് വൈഭവ് റാവുത്ത്, ശരത് കലസ്കര്‍, പുണെയില്‍നിന്ന് സുധന്‍വ ഗോന്ധാല്കര് എന്നിവരെയും കഴിഞ്ഞ ഒമ്പതിന് എ.ഡി.എസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിനിടെ ദാഭോല്‍കറുടെ കൊലപാതകത്തില്‍ പങ്കുള്ളതായി ശരത് കലസ്കര്‍ വെളിപ്പെടുത്തുകയായിരുന്നു. സചിനാണ് വെടിയുതിര്‍ത്തതെന്നും ശരത് വെളിപ്പെടുത്തിയതായാണ് വിവരം. ശരത്തിനെ ദാഭോല്കര് കേസില്‍ സി.ബി.ഐക്ക് പിന്നീട് കൈമാറുമെന്ന് എ.ടി.എസ് വൃത്തങ്ങള്‍ പറഞ്ഞു.
ദാഭോല്കര്, പന്‍സാരെ കൊലക്കേസുകളില്‍ നേരത്തേ ഇ.എൻ.ടി ഡോക്ടറായ സനാതന്‍ സന്‍സ്ത അനുഭാവി വീരേന്ദ്ര താവ്ഡയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. താവ്ഡയാണ് മുഖ്യ ആസൂത്രകനെന്നാണ് സി.ബി.ഐയും പന്‍സാരെ കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര സി.ഐ.ഡിയും കണ്ടെത്തിയത്. കേസിൽ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യ പ്രതി പിടിയിലാകുന്നത്. ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് അറസ്െറ്റന്ന് ദാഭോല്‍കറുടെ മകന് ഹാമിദ് ദാഭോല്കര് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.