പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിലെ സാക്ഷികൾക്കുനേരെ വധശ്രമം
text_fieldsന്യൂഡൽഹി: പെഹ്ലുഖാനെ സംഘ്പരിവാറിെൻറ ഗോരക്ഷ ഗുണ്ടകൾ തല്ലിക്കൊന്ന കേസിലെ നാല ് സാക്ഷികൾക്കുനേരെ വധശ്രമം. പെഹ്ലുഖാൻ വധക്കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ അഭിഭാഷകനൊപ്പം പോയ റഫീഖ്, അസ്മത്, പെഹ്ലുഖാെൻറ മക്കളായ ആരിഫ് ഇർശാദ് എന്നിവരെ നമ്പർ പ്ലേറ്റില്ലാത്ത സ്േകാർപിയോ കാറിലെത്തിയ സംഘമാണ് വെടിവെച്ചുകൊല്ലാൻ ശ്രമിച്ചത്.
ഹരിയാനയിലെ ജയ്സിങ്പൂരിലെ കോടതിയിലേക്ക് പോകുേമ്പാഴായിരുന്നു സംഭവം. സാക്ഷികൾ സഞ്ചരിച്ച ‘ബൊലേറോ’യെ ‘സ്കോർപിയോ’ മറികടന്നശേഷം അകത്തുണ്ടായവർ ഇവർക്കുനേരെ വെടിവെക്കുകയായിരുന്നു. വാഹനം നിർത്താതെപോയതിനാൽ വെടിയുണ്ട വാഹനത്തിന് ഇടതുവശത്തൂടെ കടന്നുപോയി. തുടർന്ന് ആൽവാറിലേക്ക് തിരിച്ച സാക്ഷികൾ പൊലീസിൽ പരാതിനൽകി. പരാതി പരിേശാധിക്കുകയാണെന്ന് െപാലീസ് പ്രതികരിച്ചു. സാക്ഷികൾക്ക് പൊലീസ് സംരക്ഷണവും അകമ്പടിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞവർഷം ഏപ്രിലിലാണ് 55കാരനായ പെഹ്ലുഖാനെ പശുക്കടത്ത് ആരോപിച്ച് സംഘ്പരിവാർ ആക്രമണകാരികൾ തല്ലിക്കൊന്നത്.
അതിനുശേഷം ആഗസ്റ്റിൽ അമേരിക്കയിൽനിന്നുള്ള ഗവേഷക വിദ്യാർഥികളെന്ന വ്യാജേന ഒളികാമറ ഒാപറേഷൻ നടത്തിയ എൻ.ഡി.ടി.വി സംഘം കേസിലെ മുഖ്യപ്രതി വിപിൻ യാദവിെൻറ പങ്ക് പുറത്തുകൊണ്ടുവന്നിരുന്നു. ‘‘ഞങ്ങൾ ഒന്നര മണിക്കൂർ തുടർച്ചയായി അയാെള തല്ലിക്കൊണ്ടിരുന്നു. ആദ്യം 10 പേർ വന്നു. പിന്നീട് 20പേർ വന്നു. പിന്നീട് 500ാളം േപരെത്തി’’ എന്ന് വിപിൻ യാദവ് വെളിപ്പെടുത്തിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തിയ ഒമ്പത് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.