'നിങ്ങളും അമ്മമാരല്ലേ, മക്കളോട് സത്യം തുറന്നുപറയാൻ ആവശ്യപ്പെടൂ...'ന്യൂ ഇയർ പാർട്ടിക്കിടെ കൊല്ലപ്പെട്ട 19കാരിയുടെ അമ്മ കേണപേക്ഷിക്കുന്നു
text_fieldsമുംബൈ: 'തങ്ങളുടെ മക്കളോട് സത്യം തുറന്നുപറയാൻ ആവശ്യപ്പെടണമെന്ന് എല്ലാ മാതാപിതാക്കളോടും ഞാൻ അേപക്ഷിക്കുകയാണ്. എനിക്ക് സ്വന്തം മകളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാൻ കടന്നുപോകുന്ന വേദനയുടെ ആഴം നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ആരുടെ സമ്മർദങ്ങളും ഫലം കാണില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുംബൈ പൊലീസിനോടും ഞാൻ കേണപേക്ഷിക്കുന്നു' -ഖാർ പൊലീസ് സ്റ്റേഷനുമുന്നിൽനിന്ന് നിദ്ദി കുക്റാജെയെന്ന ആ അമ്മ നെഞ്ചുപൊട്ടി കരയുന്നത് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന അപേക്ഷയുമായാണ്. ന്യൂ ഇയർ പാർട്ടിക്കിടെ ഉറ്റസുഹൃത്തുക്കൾ കൊലപ്പെടുത്തിയ 19കാരി ജാൻവി കുക്റേജയുടെ അമ്മയാണ് നിദ്ദി. അറസ്റ്റിലായ പ്രതികളും പാർട്ടിയിൽ പങ്കെടുത്ത മറ്റു കൂട്ടുകാരും സത്യം തുറന്നുപറയാതെ ഉരുണ്ടു കളിക്കുേമ്പാഴാണ് ആ മാതാവ് നെഞ്ചുപൊള്ളിക്കുന്ന അപേക്ഷയുമായി രംഗത്തുവന്നത്.
ആരും സത്യം തുറന്നുപറയാൻ തയാറാവാത്ത സാഹചര്യത്തിൽ കേസിൽ നുണപരിശോധന നടത്താൻ ഒരുങ്ങുകയാണ് മുംബൈ പൊലീസ്. കേസിൽ അേന്വഷണം ത്വരിതപ്പെടുത്തി കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാൻവിയുടെ മാതാപിതാക്കൾ ചൊവ്വാഴ്ച മുംബൈ പൊലീസ് കമീഷണർ പരം ബീർ സിങ്ങിനെ സന്ദർശിച്ചു. ജാൻവിയുടെ അടുത്ത സുഹൃത്തുക്കളായ ദിയ പദാൽകർ (19), ശ്രീ ജോധാങ്കർ (24) എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. എന്നാൽ, ഇരുവരും കുറ്റം സമ്മതിക്കാൻ തയാറായിട്ടില്ല. പുതുവത്സരാഘോഷം നടന്ന രാത്രി തങ്ങൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും അന്ന് നടന്നതെന്താണെന്ന് ഇപ്പോൾ ഓർമയില്ലെന്നുമാണ് ഇരുവരും പൊലീസിനോട് ആവർത്തിക്കുന്നത്. അന്ന് പാർട്ടിയിൽ 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാൻവിെക്കാപ്പം പുതുവത്സരാഘോഷത്തിനായി ഭഗവൻതി ഹൈറ്റ്സിലെത്തിയിരുന്നത്. എല്ലാവരെയും ചോദ്യം ചെയ്തെങ്കിലും അമിത മദ്യപാനം കാരണം ഒന്നും ഓർമയില്ലെന്നാണ് അവരുടെയും മറുപടി.
നുണപരിശോധന നടത്താനൊരുങ്ങി പൊലീസ്
പുതുവർഷത്തലേന്ന് രാത്രി 7.30ന് ഖാറിലെ 14ാംറോഡിലുള്ള ഭഗ്വൻതി ഹൈറ്റ്സ് എന്ന ഫ്ലാറ്റിലെ ടെറസിൽ പാർട്ടിക്ക് തുടക്കമായപ്പോൾ ജാൻവി കൂട്ടുകാർക്കൊപ്പം അവിെടയുണ്ടായിരുന്നു. എന്നാൽ, പിതാവിന്‍റെ ബർത്ത്േഡ ആഘോഷത്തിനായി 8.15ന് ദിയക്കൊപ്പം ജാൻവി സാന്താക്രൂസിലെ വീട്ടിലെത്തി. ശേഷം ന്യൂഇയർ പാർട്ടിക്ക് തിരിച്ചുപോകാൻ മകൾക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നിെല്ലന്നും ദിയ നിർബന്ധിച്ചിട്ടാണ് അവൾ പോയതെന്നും നിദ്ദി പറഞ്ഞു. 'ദിയ അവളെ ഒരുപാട് നിർബന്ധിച്ചു. അവളെ പാർട്ടിക്ക് വിടണമെന്ന് എന്നോട് അപേക്ഷിക്കുകയും ചെയ്തു. എന്നെ ആലിംഗനം ചെയ്താണ് ജാൻവി പോയത്. ഉടൻ മടങ്ങിവരാം എന്നുപറഞ്ഞാണ് അവൾ ദിയക്കൊപ്പം തിരിച്ചത്.' -നിദ്ദി പറഞ്ഞു.
ന്യൂഇയർ പാർട്ടിക്കിടെ ദിയയും ജോധാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാൻവിയുടെ ശ്രദ്ധയിൽപെട്ടുവെന്നും അത് ചോദ്യം ചെയ്ത ജാൻവിയെ ഇരുവരും ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ ആക്രമണത്തെ തുടർന്ന് ജാൻവി മരിച്ചുവെന്നാണ് പ്രാഥമിക നിഗനം. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി ദിയയേയും ജോധാങ്കറെയും അറസ്റ്റ് ചെയ്തു. എന്നാൽ, ഇരുവരും കുറ്റം സമ്മതിക്കാൻ കൂട്ടാക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. ഇതോടെയാണ് നുണപരിശോധന നടത്താൻ പൊലീസ് ഒരുങ്ങുന്നത്.
'യാഷ് അഹൂജയുടെ പങ്കും അന്വേഷിക്കണം'
ഭഗവൻതി ഹൈറ്റ്സിൽ പാർട്ടി സംഘടിപ്പിച്ച യാഷ് അഹൂജ എന്നയാളാണ് ഖാർ പൊലീസ് സ്റ്റേഷനിലെത്തി ജാൻവി മർദനമേറ്റ് കിടക്കുന്ന വിവരം പറയുന്നത്. പുലർച്ചെ മൂന്നുമണിേയാടെ പൊലീസ് എത്തുേമ്പാൾ ഫ്ലാറ്റിന്‍റെ രണ്ടാം നിലയിലെ സ്റ്റെയർകേസിനോട് േചർന്ന് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജാൻവി. പൊലീസ് എത്തി ബാന്ദ്രയിലെ ഭാഭ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുേമ്പ ജാൻവി മരണത്തിന് കീഴടങ്ങിയിരുന്നു.
മരണത്തിൽ യാഷ് അഹൂജയുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്ന് ജാൻവിയുടെ കുടുംബം ആവശ്യമുന്നയിക്കുന്നു. 'ഭഗവൻതി ഹൈറ്റ്സ് സന്ദർശിച്ചപ്പോൾ എല്ലായിടത്തും ചോരപ്പാടുകൾ ഞാൻ കണ്ടിരുന്നു. രണ്ടാം നിലയിലെ സ്റ്റെയർ കേസിനോട് ചേർന്ന് വാതിലൊന്നുമില്ല. എന്‍റെ മകളെ കൊന്നിട്ട് ആരും കണ്ടില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാവില്ല. കോണിപ്പടിയിലൂടെ അവളുടെ മുടിയിൽപിടിച്ച് വലിച്ചിഴക്കുേമ്പാൾ അവിെടയുള്ള എല്ലാവരും ഉറങ്ങുകയായിരുന്നോ? ഇതെങ്ങനെയാണ് പൊലീസിന് വിശ്വസിക്കാനാവുന്നത്? എന്തുകൊണ്ടാണവർ യാഷ് അഹൂജയുടെ പങ്ക് അന്വേഷിക്കാത്തത്? പാർട്ടി സംഘടിപ്പിച്ചയാളെന്ന നിലക്ക് എല്ലാവരുടെയും സുരക്ഷ അയാളുടെ ഉത്തരവാദിത്വമായിരുന്നില്ലേ?' -ജാൻവിയുടെ മാതാവ് ചോദിക്കുന്നു. അന്ന് പാർട്ടിയിൽ പങ്കെടുത്തവരൊക്കെ സമ്മർദങ്ങൾക്ക് വഴങ്ങി സത്യം പുറത്തുപറയാൻ മടിക്കുകയാണെന്നും കുടുംബം ആേരാപിച്ചു.
കെട്ടിടത്തിലെ വാച്ച്മാനും ആരെയോ പേടിച്ച് സത്യം പറയാതിരിക്കുകയാണെന്നും അവർ പറഞ്ഞു. നൈറ്റ്ഡ്യൂട്ടിയായിട്ടും 11.30ന് കിടന്നുറങ്ങിയെന്നും താൻ ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലെന്നുമായിരുന്നു അയാൾ പൊലീസിനോട് പറഞ്ഞത്. അഹൂജ കുടുംബത്തിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് വാച്ച്മാൻ ഒന്നും വെളിപ്പെടുത്താൻ തയാറാവാത്തതെന്നും ജാൻവിയുടെ കുടുംബം ആരോപിച്ചു.
ജാൻവിയുടെ പിതാവിനോട് സോറി പറഞ്ഞ് പ്രതി
ജനുവരി രണ്ടിന് വൈദ്യപരിശോധനക്ക് കൊണ്ടുപോകുേമ്പാൾ പ്രതി ശ്രീ ജാധേങ്കർ തേന്നാട് 'സോറി' പറഞ്ഞതായി ജാൻവിയുടെ പിതാവ് ഒരു പത്രത്തോട് വെളിപ്പെടുത്തി. 'ഭഗവൻതി ഹൈറ്റ്സിൽനിന്ന് പോയശേഷം ശ്രീ പോയത് സുഹൃത്തിന്‍റെ അടുേത്തക്കാണ്. തുടർന്ന് സിയോൺ ഹോസ്പിറ്റലിൽ ചികിത്സ തേടി. വാരിയെല്ലിന് പൊട്ടലുണ്ടെന്ന് പറഞ്ഞ് ഇപ്പോൾ കുപ്പർ ഹോസ്പിറ്റലിൽ ചികിത്സയിലും. അന്വേഷണം വൈകിപ്പിക്കാനാണിതൊക്കെ.' -അദ്ദേഹം പറഞ്ഞു. ജാൻവി, ശ്രീ, ദിയ എന്നിവർക്കിടയിൽ ത്രികോണ പ്രണയത്തിന്‍റെ കഥകളും കുടുംബം പുച്ഛിച്ചുതള്ളി. 'എന്‍റെ മകൾക്കും ജോധാങ്കറിനുമിടയിൽ ഒന്നുമില്ല. ദിയയും അവനും തമ്മിലായിരുന്നു അടുപ്പം' -ജാൻവിയുടെ പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.