Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിന്...

കോൺഗ്രസിന് പ്രധാനമന്ത്രിപദവി വേണമെന്നില്ലെന്ന് ഖാർഗെ; ലക്ഷ്യം ബി.ജെ.പിയെ പുറത്താക്കൽ

text_fields
bookmark_border
കോൺഗ്രസിന് പ്രധാനമന്ത്രിപദവി വേണമെന്നില്ലെന്ന് ഖാർഗെ; ലക്ഷ്യം ബി.ജെ.പിയെ പുറത്താക്കൽ
cancel
camera_alt

ജന്മദിനം ആ​ഘോഷിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം പ്രതിപക്ഷ നേതാക്കളായ തേജസ്വി യാദവ്, അഖിലേഷ് യാദവ്, ടി.ആർ. ബാലു മല്ലികാർജുൻ ഖാർഗെ, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ

ചെ​ന്നൈ: അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി വേ​ണ​മെ​ന്ന നി​ല​പാ​ട്​ കോ​ൺ​ഗ്ര​സി​നി​​ല്ലെ​ന്നും ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ. വി​ഘ​ട​ന ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഡി.​എം.​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ സ്റ്റാ​ലി​ന്‍റെ 70ാം ജ​ന്മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ചെ​ന്നൈ ന​ന്ദ​ന​ത്തെ വൈ.​എം.​സി.​എ മൈ​താ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മ​റ്റു പ്ര​തി​പ​ക്ഷ ക​ക്ഷി​നേ​താ​ക്ക​ളും ആ​ഹ്വാ​നം ചെ​യ്തു.

പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ഗ​വ​ർ​ണ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച്​ ബി.​ജെ.​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു. ജു​ഡീ​ഷ്യ​റി, തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തു​ട​ങ്ങി​യ​വ ത​ങ്ങ​ളു​ടെ കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ന് സ്റ്റാ​ലി​ൻ നേ​തൃ​ത്വം ന​ൽ​ക​ണം. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യം മി​ക​ച്ച വി​ജ​യം നേ​ടും.

പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി വേ​ണ​മെ​ന്ന നി​ല​പാ​ട്​ കോ​ൺ​ഗ്ര​സി​നി​ല്ല. ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്ന്​ മാ​റ്റി​നി​ർ​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം കൂ​ടി​യാ​ലോ​ച​ന​യി​ലൂ​ടെ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​മൂ​ലം 23 കോ​ടി ജ​ന​ങ്ങ​ൾ ദാ​രി​ദ്ര്യ​രേ​ഖ​ക്ക് താ​ഴെ​യെ​ത്തി. മോ​ദി ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ യു​വാ​ക്ക​ൾ ജോ​ലി ക​ണ്ടെ​ത്താ​ൻ പാ​ടു​പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ക്കേ​ണ്ട​ത്​ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന്​ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ്​ പ്ര​സ്താ​വി​ച്ചു. രാ​ജ്യം ഇ​പ്പോ​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ​യാ​ണ്​ നേ​രി​ടു​ന്ന​തെ​ന്നും ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ​ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​നും ജ​മ്മു-​ക​ശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫാ​റൂ​ഖ് അ​ബ്ദു​ല്ല പ്ര​സ്താ​വി​ച്ചു. ഏ​ത്​ മ​ത​ക്കാ​രാ​യാ​ലും എ​ല്ലാ​വ​രും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണ്. സ്റ്റാ​ലി​ൻ ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്​ ക​ട​ന്നു​വ​ര​ണം. എ​ന്തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ക്കൂ​ടാ. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നാം ​ഉ​ണ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ത​മി​ഴ്​​നാ​ടി​നെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യെ സേ​വി​ക്കാ​നും സ്റ്റാ​ലി​ൻ ദീ​ർ​ഘ​കാ​ലം ജീ​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​മി​ഴ്​​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന്​ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​വാ​ണ്​ സ്റ്റാ​ലി​നെ​ന്ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargebjp
News Summary - Kharge says Congress does not want PM post; The goal is to oust the BJP
Next Story