Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാർഗെയോ തരൂരോ,...

ഖാർഗെയോ തരൂരോ, വോട്ടെണ്ണൽ തുടങ്ങി; കോൺഗ്രസ് അധ്യക്ഷനെ ഉടൻ അറിയാം

text_fields
bookmark_border
kharge and tharoor 908785
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോടെ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അ​ത്ഭു​ത​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കും മെ​ച്ച​പ്പെ​ട്ട മ​ത്സ​രം കാ​ഴ്ച​വെ​ച്ച ശ​ശി ത​രൂ​രി​നും ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം അ​റി​യാ​നാ​ണ്​ പൊ​തു​വാ​യ ആ​കാം​ക്ഷ. 24 വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് നെ​ഹ്റു കു​ടും​ബ​ത്തി​നു​ പു​റ​ത്തു നിന്നൊരാൾ​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നത്തേക്ക് എത്തുന്നത്.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണുക. 68 പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ൽ​നി​ന്നുള്ള ബാലറ്റുകൾ ഇന്നലെ തന്നെ ഡ​ൽ​ഹി​യി​ലെ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചിരുന്നു. 9915 പ്രതിനിധികളിൽ 9497 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.

ശ​ശി ത​രൂ​ർ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ളു​ടെ എ​ണ്ണം കോ​ൺ​​ഗ്ര​സി​ലെ തി​രു​ത്ത​ലു​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ശ​ബ്​​ദ​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ക. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കു​ കി​ട്ടു​ന്ന വോ​ട്ട്​ നെ​ഹ്റു കു​ടും​ബ​ത്തോ​ട്​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നേ​തൃ​നി​ര​ക്കു​ള്ള വി​ധേ​യ​ത്വ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​വും.

പോളിങ്ങിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് തരൂർ വിഭാഗം തെരഞ്ഞെടുപ്പ് ചുമതലയുള്ള മദുസൂദൻ മിസ്ത്രിക്ക് പരാതി നൽകിയിരുന്നു. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയെ കുറിച്ച് പ്രതികരിക്കാൻ മിസ്ത്രി തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi tharoormallikarjun khargeCongress president poll
News Summary - Kharge vs Tharoor — new party chief to be declared; counting commences
Next Story