മോദിയെ കണ്ട് പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ; കത്തയച്ചു
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രകടനപത്രികയെക്കുറിച്ച തെറ്റിദ്ധാരണ മാറ്റാൻ ചർച്ചക്ക് സമയം ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കത്ത്. രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്ക് വീതിച്ചു നൽകാനാണ് കോൺഗ്രസ് നീക്കമെന്നും സ്ത്രീകളുടെ കെട്ടുതാലി വരെ കോൺഗ്രസ് പിടിച്ചുപറിക്കുകയാണെന്നും മോദി തുടർച്ചയായി പ്രസംഗിക്കുന്ന സാഹചര്യത്തിലാണ് കത്ത്.
പ്രകടനപത്രികയിൽ പറയുകപോലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് ഉപദേശകർ താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കത്തിൽ ഖാർഗെ പറഞ്ഞു. യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് കോൺഗ്രസ് പ്രകടന പത്രിക. ചില വാക്കുകളിൽ തൂങ്ങി സാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കുന്നത് താങ്കളുടെ സ്വഭാവമാണ്. ഇരിക്കുന്ന കസേരയുടെ അന്തസ്സ് ഇടിക്കുകയാണ് താങ്കൾ ചെയ്യുന്നത്. തെറ്റായ പ്രസ്താവന നടത്താതിരിക്കാൻ പ്രകടനപത്രികയെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കാൻ താൽപര്യമുണ്ട് -ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.